കാസർകോട്: കാർഷിക സർവകലാശാല ആരംഭിക്കുന്ന കൃഷിയനുബന്ധ നൂതന കോഴ്സുകൾ വിദ്യാർഥികളിൽനിന്ന് മികച്ച പ്രതികരണം. അപേക്ഷ ക്ഷണിച്ച ഒട്ടുമിക്ക കോഴ്സുകളിലും ലഭ്യമായ സീറ്റുകളിലും വളരെയേറെ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. മാറിയ കാലത്തിനനുസരിച്ച് രൂപ കൽപനചെയ്ത തൊഴിലവസരങ്ങൾക്ക് സാധ്യതയുള്ള മികച്ച കോഴ്സുകളാണ് സർവകലാശാല ആരംഭിച്ചിട്ടുള്ളത്.
അനിമൽ സയൻസ്, വൈൽഡ് ലൈഫ് മാനേജ്മെന്റ്, ഇൻറഗ്രേറ്റഡ് മൈക്രോ ബയോളജി, ഫുഡ് ഇൻഡസ്ട്രി മാനേജ്മെന്റ്, ഇന്റഗ്രേറ്റഡ് ഫാം മാനേജ്മെന്റ്, ഡെവലപ്മെൻറൽ ഇക്കണോമിക്സ് തുടങ്ങിയ കോഴ്സുകൾക്കാണ് ഏറെ അപേക്ഷകരുള്ളത്.
കാർഷിക സർവകലാശാല നടത്തുന്ന സ്വാശ്രയ കോഴ്സായ കൃഷി ഡിപ്ലോമക്ക് പുതിയ ബാച്ച് കായംകുളത്ത് ആരംഭിച്ചിട്ടുണ്ട്. എന്നാൽ, അപേക്ഷകരെ ഉൾക്കൊള്ളാൻ ഇപ്പോഴും സാധിച്ചിട്ടില്ല. കുമരകത്ത് ആരംഭിക്കുന്ന കാർഷിക ബിരുദ കോഴ്സിനും നല്ല പ്രതികരണമാണ്. ഇതര സംസ്ഥാന സർവകലാശാലകളെക്കാളും കേരളത്തിലെ ഇതര സർവകലാശാലകളേക്കാളും താരതമ്യേന കുറഞ്ഞ ഫീസ് ഘടനയും സർവകലാശാല നേരിട്ട് നടത്തുന്നു എന്നതും കോഴ്സുകളെ ആകർഷകമാക്കുന്നുണ്ട്. അപേക്ഷകളുടെ പരിശോധന തുടങ്ങിയതായും പ്രവേശന നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്നും സർവകലാശാല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.