പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഹൈ ​പെ​ർ​ഫോ​മ​ൻ​സ് ക​മ്പ്യൂ​ട്ടി​ങ് ഡി​​പ്ലോ​മ

​പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നാ​ഷ​ന​ൽ സൂ​പ്പ​ർ ക​മ്പ്യൂ​ട്ടി​ങ് മി​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘സി​ഡാ​ക്’ മാ​ർ​ച്ച് 17ന് ​ആ​രം​ഭി​ക്കു​ന്ന ഹൈ ​പെ​ർ​ഫോ​മ​ൻ​സ് ക​മ്പ്യൂ​ട്ടി​ങ് (HPC) പി.​ജി ഡി​പ്ലോ​മ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി 18 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. സി​സ്റ്റം അ​ഡ്മി​നി​സ്​​ട്രേ​ഷ​ൻ, ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ങ് വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​ഠ​നാ​വ​സ​രം. കാ​ലാ​വ​ധി ആ​റു മാ​സം. കോ​ഴ്സ് ഫീ​സ് ഇ​ല്ല. പ്ലേ​സ്മെ​ന്റ് സ​ഹാ​യം ല​ഭി​ക്കും.

യോ​ഗ്യ​ത: എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദം (IT/ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ​ല​ക്ട്രി​ക്ക​ൽ/​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ), എം.​എ​സ്‍സി (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ.​ടി/​ഇ​ല​ക്ട്രോ​ണി​ക്സ്/​മാ​ത്ത​മാ​റ്റി​ക്സ്/​അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ൾ) 55 ശ​ത​മാ​നം മാ​ർ​ക്ക്. 2023 ജൂ​ണി​നു​മു​മ്പ് യോ​ഗ്യ​ത നേ​ടാ​ൻ ക​ഴി​യു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

സി​ഡാ​ക്കി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന കോ​മ​ൺ അ​ഡ്മി​ഷ​ൻ ടെ​സ്റ്റി​ലൂ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. സ്റ്റൈ​പ​ൻ​ഡ് പ്ര​തി​മാ​സം 1500 രൂ​പ. സി​ഡാ​ക്കി​ന്റെ പു​ണെ​യി​ലെ അ​ഡ്വാ​ൻ​സ്ഡ് ക​മ്പ്യൂ​ട്ടി​ങ് ട്രെ​യി​നി​ങ് സ്കൂ​ളി​ലാ​ണ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്.

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​സ​മ​ർ​പ്പ​ണ​ത്തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും www.cdac.in/NSMTraining SCST കാ​ണു​ക.

Tags:    
News Summary - High Performance Computing for Scheduled Caste/Class Sections Ploma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.