പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് ഹൈ പെർഫോമൻസ് കമ്പ്യൂട്ടിങ് ഡിപ്ലോമ
text_fieldsപട്ടികജാതി/വർഗ വിഭാഗങ്ങൾക്കായി നാഷനൽ സൂപ്പർ കമ്പ്യൂട്ടിങ് മിഷന്റെ ആഭിമുഖ്യത്തിൽ ‘സിഡാക്’ മാർച്ച് 17ന് ആരംഭിക്കുന്ന ഹൈ പെർഫോമൻസ് കമ്പ്യൂട്ടിങ് (HPC) പി.ജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി ജനുവരി 18 വരെ രജിസ്റ്റർ ചെയ്യാം. സിസ്റ്റം അഡ്മിനിസ്ട്രേഷൻ, ആപ്ലിക്കേഷൻ പ്രോഗ്രാമിങ് വിഷയങ്ങളിലാണ് പഠനാവസരം. കാലാവധി ആറു മാസം. കോഴ്സ് ഫീസ് ഇല്ല. പ്ലേസ്മെന്റ് സഹായം ലഭിക്കും.
യോഗ്യത: എൻജിനീയറിങ് ബിരുദം (IT/കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ), എം.എസ്സി (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ്/മാത്തമാറ്റിക്സ്/അനുബന്ധ വിഷയങ്ങൾ) 55 ശതമാനം മാർക്ക്. 2023 ജൂണിനുമുമ്പ് യോഗ്യത നേടാൻ കഴിയുന്നവരെയും പരിഗണിക്കും.
സിഡാക്കിന്റെ ആഭിമുഖ്യത്തിൽ ജനുവരി 28, 29 തീയതികളിൽ നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. സ്റ്റൈപൻഡ് പ്രതിമാസം 1500 രൂപ. സിഡാക്കിന്റെ പുണെയിലെ അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ട്രെയിനിങ് സ്കൂളിലാണ് കോഴ്സ് നടത്തുന്നത്.
ഓൺലൈൻ അപേക്ഷസമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും www.cdac.in/NSMTraining SCST കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.