തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി സ്കൂളുകളിലെ ക്ലാസ് മുറികളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹയര്‍ സെക്കൻഡറി ഡയറക്ടര്‍ സര്‍ക്കുലർ ഇറക്കി. നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച സ്കൂളുകള്‍ ക്ലാസ് മുറികളില്‍നിന്ന് ഇവ നീക്കം ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളില്‍ കാമറ സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമീഷെൻറ നിര്‍ദേശം നിലവിലുണ്ട്.
വീഴ്ച വരുത്തുന്ന സ്കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.