െകാച്ചി: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർക്ക് കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ് (കെ.എ.എസ്) നിയമനത്തിന് അർഹതയുണ്ടെന്ന് ഹൈകോടതി. ഗസറ്റഡ് റാങ്കിലുള്ളവർക്ക് നിയമനം നൽകുന്ന കെ.എ.എസ് മൂന്നാം വിഭാഗത്തിലേക്ക് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ അനർഹരാക്കിയ ഭേദഗതി ചോദ്യംചെയ്ത് സമർപ്പിച്ച ഹരജി അനുവദിച്ചാണ് ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
2018ലെ കെ.എസ്.എസ് നിയമത്തിലെ നോട്ട് 2 മുതൽ റൂൾ 12 വരെ എച്ച്.എസ്.എസ് അധ്യാപകരെ മൂന്നാം വിഭാഗത്തിൽ അപേക്ഷിക്കുന്നതിൽനിന്ന് ഒഴിവാക്കിയാണ് ഭേദഗതി. എന്നാൽ, ഗസറ്റഡ് റാങ്കുകാരൊഴികെ സർക്കാർ സർവിസിലുള്ള നിശ്ചിത പ്രായക്കാർക്ക് നിയമനത്തിന് അർഹത നൽകുന്ന രണ്ടാം വിഭാഗത്തിലേക്ക് ഗസറ്റഡ് അല്ലാത്ത അധ്യാപകർക്ക് അനുമതി നൽകി.
ഭരണനിർവഹണം സാധ്യമാകില്ലെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ഗസറ്റഡ് റാങ്കിലുള്ളവരെ തഴഞ്ഞത്. ഇതിനെതിരെ കേരള അഡ്മിനിസ്േട്രറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും സർക്കാർ നടപടി ശരിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് ഗസറ്റഡ് അധ്യാപകർ ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, താരതമ്യേന ജൂനിയർമാരായ അധ്യാപകർക്ക് കെ.എ.എസ് രണ്ടാം വിഭാഗത്തിലെ നിയമന പ്രക്രിയയിൽ പെങ്കടുക്കാൻ അനുവദിക്കുേമ്പാൾ ഗസറ്റഡ് ഓഫിസർമാരായ മുതിർന്നവരെ തഴയുന്നത് വിവേചനപരമാണെന്ന് കോടതി വിലയിരുത്തി. അധ്യാപകരിലെ ഒരു വിഭാഗത്തെ മാത്രം വേർതിരിച്ച നടപടി ഭരണഘടനാവിരുദ്ധമാണ്. തീരുമാനം നിയമവിരുദ്ധവും വിവേകശൂന്യവും സ്വേച്ഛാപരവുമാണെന്ന് വിലയിരുത്തിയ കോടതി ഗസറ്റഡ് അധ്യാപകരെ വിലക്കുന്ന കെ.എ.എസ് ചട്ടത്തിലെ നോട്ട് 2 മുതൽ റൂൾ 12 വരെ ഭരണഘടനവിരുദ്ധമായി പ്രഖ്യാപിച്ചു.
അതേസമയം, ലെജിേസ്ലറ്റീവ് സെക്രേട്ടറിയറ്റ്, പി.എസ്.സി, അഡ്വക്കറ്റ് ജനറൽ ഓഫിസ്, സ്വയംഭരണ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെ കെ.എ.എസ് നിയമനത്തിൽനിന്ന് ഒഴിവാക്കിയ നടപടി കോടതി ശരിവെച്ചു. ഭരണഘടന സ്ഥാപനവുമായി ബന്ധപ്പെട്ട ജീവനക്കാരാെണന്ന പേരിൽ രണ്ടാം വിഭാഗത്തിലേക്കുള്ള ലെജിേസ്ലറ്റീവ് സെക്രേട്ടറിയറ്റ്, പി.എസ്.സി, അഡ്വക്കറ്റ് ജനറൽ ഓഫിസ് എന്നിവിടങ്ങളിലെ ജീവനക്കാരുടെ അപേക്ഷ തള്ളിയ നടപടി കെ.എ.ടി അംഗീകരിച്ചിരുന്നു. ഇത് ഹൈകോടതിയും ശരിവെച്ചു. ഈ ഓഫിസുകൾ സ്വതന്ത്ര സ്വഭാവത്തിലുള്ളതാണെന്നും സർക്കാർ വകുപ്പുകളായി കണക്കാക്കാനാവില്ലെന്നുമായിരുന്നു നിരീക്ഷണം. അഡ്വക്കറ്റ് ജനറൽ ഭരണഘടന സ്ഥാനത്തിരിക്കുന്നിടത്തോളം എ.ജിസ് ഓഫിസിനെ സർക്കാർ വകുപ്പെന്ന് പറയാനാവില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.