മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ

ഹയർ സെക്കൻഡറി: എല്ലാ കുട്ടികൾക്കും സീറ്റ്​ ഉറപ്പുവരുത്തും -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർസെക്കൻഡറി അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്ലസ് വൺ അലോട്ട്മെന്‍റ്​ നടപടികൾ നിരീക്ഷിക്കാൻ എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

വിദ്യാർഥികളുടെ അപേക്ഷകൾ പരിഗണിച്ച് ട്രയൽ അലോട്ട്മെന്‍റ്​ സെപ്റ്റംബർ 13ന് പ്രസിദ്ധീകരിച്ച് ഓപ്‌ഷനുകൾ ഉൾപ്പെടെ തിരുത്തലുകൾ വരുത്താൻ സെപ്റ്റംബർ 17ന് വൈകീട്ട് അഞ്ച്​ വരെ സമയം അനുവദിച്ചിരുന്നു. ആകെ 4,65,219 അപേക്ഷകൾ ആദ്യ അലോട്ട്മെന്‍റിന് പരിഗണിച്ചു. സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ ആകെയുള്ള 2,71,136 മെറിറ്റ് സീറ്റുകളിൽ 2,18,418 അപേക്ഷകർക്ക് അലോട്ട്മെന്‍റ്​ നൽകി.

ഒന്നാം അലോട്ട്മെന്‍റ്​ പ്രകാരമുള്ള പ്രവേശനം സെപ്റ്റംബർ 23 കൂടാതെ 25, 29 തീയതികളിലും ഒക്ടോബർ ഒന്നിനും പൂർത്തീകരിച്ച് രണ്ടാമത്തെ അലോട്ട്മെന്‍റ്​ ഒക്ടോബർ ഏഴിന്​ പ്രസിദ്ധീകരിക്കും. 20 ശതമാനം മാർജിനൽ വർധനവിലൂടെ ഹയർ സെക്കൻഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും വേണ്ട സീറ്റുകൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും മുഖ്യഘട്ട പ്രവേശന നടപടി പൂർത്തീകരിച്ചശേഷം സ്ഥിതി പരിശോധിച്ച് തുടർനടപടി തീരുമാനിക്കും -മന്ത്രി പറഞ്ഞു.

Tags:    
News Summary - Higher Secondary: Seats will be ensured for all children: Minister V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.