ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് ആന്‍ഡ് റിസര്‍ച്ചില്‍ മാനേജ്മെന്‍റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ട്. കാറ്റ്/ എക്സാറ്റ്/ സിമാറ്റ്/ ജിമാറ്റ് ആന്‍ഡ് ജി.ആര്‍.ഇ എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ യോഗ്യത നേടിയിരിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 1,500 രൂപയാണ് അപേക്ഷ ഫീസ്. ഇത് ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് / ഇന്‍റര്‍നെറ്റ് ബാങ്കിങ് ഉപയോഗിച്ച് അടക്കാം.
forms.ifmr.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി ഈ മാസം 18. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.