​െഎ.​െ​എ.​എ​സ്.​ടി​യി​ൽ എം.​ടെ​ക്, പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം

ബ ഹിരാകാശ ശാസ്ത്ര സാേങ്കതിക ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ തിരുവനന്തപുരെത്ത വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (െഎ.െഎ.എസ്.ടി) ഇക്കൊല്ലം ജൂൈലയിലാരംഭിക്കുന്ന എം.ടെക്, പിഎച്ച്.ഡി െറഗുലർ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നിർദേശാനുസരണം ഒാൺലൈനായി  ഏപ്രിൽ 30 വരെ സ്വീകരിക്കും. അപേക്ഷഫീസ് 600 രൂപ. പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 300 രൂപ മതി. ‘SBI collect’ മുഖാന്തരം മേയ് മൂന്നിനു മുമ്പായി അപേക്ഷഫീസ് അടക്കാം. അപേക്ഷ സമർപ്പണത്തിനും നിർദേശങ്ങൾക്കും http://admission.iist.ac.in എന്ന വെബ്സൈറ്റിൽ ബന്ധപ്പെടാവുന്നതാണ്. സമഗ്ര വിവരങ്ങളും ഇതേ വെബ്സൈറ്റിലുണ്ട്.
കോഴ്സുകൾ:
ഇനി പറയുന്ന എം.ടെക് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. 
എം.ടെക് എയറോസ്പേസ് എൻജിനീയറിങ്: തെർമൽ ആൻഡ് പ്രൊപൽഷൻ, എയറോ ഡയനാമിക്സ് ആൻഡ് ഫ്ലൈറ്റ് മെക്കാനിക്സ് എന്നിവ സ്പെഷലൈസേഷനുകൾ. യോഗ്യത: എയറോസ്പേസ്/ എയറോനോട്ടിക്കൽ/മെക്കാനിക്കൽ/കെമിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനത്തിൽ (CGPA 6.5) കുറയാത്ത ബി.ടെക്/തത്തുല്യ ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും.
എം.ടെക് എയറോസ്പേസ് എൻജിനീയറിങ്: സ്ട്രക്ച്ചേഴ്സ് ആൻഡ് ഡിസൈൻ. യോഗ്യത: എയറോസ്പേസ്/എയറോ നോട്ടിക്കൽ/മെക്കാനിക്കൽ/സിവിൽ/പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കിൽ/CGPA 6.5ൽ കുറയാത്ത ബി.ടെക് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും.
എം.ടെക് ഏവിയോണിക്സ്: ആർ.എഫ് ആൻഡ് മൈക്രോവേവ് എൻജിനീയറിങ്, ഡിജിറ്റൽ സിഗ്നൽ പ്രോസസിങ്, വി.എൽ.എസ്.െഎ ആൻഡ് മൈക്രോസിസ്റ്റംസ്, കൺട്രോൾ സിസ്റ്റംസ്, പവർ ഇലക്ട്രോണിക്സ് എന്നിവ സ്പെഷലൈസേഷനുകൾ. യോഗ്യത: ഏവിയോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് ബ്രാഞ്ചുകളിലൊന്നിൽ 60 ശതമാനം മാർക്കിൽ (CGPA 6.5) കുറയാത്ത ബി.ടെക് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും.
എ.ടെക്/പി.ജി മാത്തമാറ്റിക്സ്: (മെഷീൻ ലേണിങ് ആൻഡ് കമ്പ്യൂട്ടറിങ്). യോഗ്യത: 60 ശതമാനം മാർക്കിൽ (CGPA 6.5) കുറയാതെ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കമ്പ്യൂട്ടർ സയൻസിൽ എം.എസ്സി അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/െഎ.ടി/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉണ്ടാവണം.
എം.ടെക്/പി.ജി കെമിസ്ട്രി: (മെറ്റീരിയൽസ് സയൻസ് ആൻഡ് ടെക്നോളജി) യോഗ്യത: പോളിമർ സയൻസ് ആൻഡ് ടെക്നോളജി, കെമിക്കൽ എൻജിനീയറിങ് റബർ ടെക്നോളജി, മെറ്റലർജി ആൻഡ് മെറ്റീരിയൽസ് സയൻസ്/മെക്കാനിക്സ് പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കിൽ തുല്യ ഗ്രേഡിൽ കുറയാത്ത ബി.ഇ/ബി.ടെക് ബിരുദം അല്ലെങ്കിൽ കെമിസ്ട്രി, ഫിസിക്സ് മെറ്റീരിയൽ സയൻസ്, നാനോസയൻസ് ആൻഡ് ടെക്നോളജിയിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എം.എസ്സി/എം.എസ് ബിരുദം. പ്രാബല്യത്തിലുള്ള ‘ഗേറ്റ്’ സ്കോറും വേണം.
എം.ടെക്/പി.ജി ഫിസിക്സ്: (ഒാപ്റ്റിക്കൽ എൻജിനീയറിങ്, സോളിഡ് സ്റ്റേറ്റ് ടെക്നോളജി). യോഗ്യത: ഏവിയോണിക്സ്/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/എൻജിനീയറിങ് ഫിസിക്സ്/ഫിസിക്കൽ സയൻസസിൽ 60 ശതമാനം മാർക്കിൽ/തുല്യ ഗ്രേഡിൽ കുറയാത്ത ബി.ഇ/ബി.ടെക്. ഫിസിക്സ്/അെപ്ലെഡ് ഫിസിക്സിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എം.എസ്സി/എം.എഡ്/ബി.എസ്-എം.എസ്. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉണ്ടാകണം.
എം.ടെക്/പി.ജി- എർത്ത് ആൻഡ് സ്പേസ് സയൻസസ്: (എർത്ത് സിസ്റ്റം സയൻസ് ജിയോ ഇൻഫർമാറ്റിക്സ്, അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്). യോഗ്യത: എയറോസ്പേസ്/എയറോനോട്ടിക്കൽ/മെക്കാനിക്കൽ/കെമിക്കൽ/സിവിൽ/ഏവിയോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/ഇലക്േട്രാണിക്സ്/ഇൻസ്ട്രുമെേൻറഷൻ/അഗ്രികൾചറൽ എൻജിനീയറിങ്/എൻജിനീയറിങ് ഫിസിക്സ്/ഫിസിക്കൽ സയൻസ്/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് മുതലായ ബ്രാഞ്ചുകളിലൊന്നിൽ 60 ശതമാനം മാർക്കിൽ/തുല്യ ഗ്രേഡിൽ കുറയാത്ത ബി.ഇ/ബി.ടെക്. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉണ്ടാവണം. മാത്തമാറ്റിക്സ്/ഫിസിക്സ്/സ്പേസ് സയൻസ് ആൻഡ് ടെക്നോളജി മുതലായവയിൽ എം.എസ്സി/എം.എസ് യോഗ്യതയുള്ളവരെ പരിഗണിക്കും. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിൽപെടുന്നവർക്ക് അഞ്ചു ശതമാനം മാർക്ക് ഇളവുണ്ട്. പ്രായപരിധി 30.4.2017ൽ 32 വയസ്സ്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ http://admission.iist.ac.in ൽ.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.