ഡല്‍ഹിയില്‍ ബി.എസ്സി നഴ്സിങ് പഠിക്കാം

സര്‍ക്കാറിനു കീഴില്‍ ന്യൂഡല്‍ഹി ലജ്പത് നഗറിലുള്ള രാജ്കുമാരി അമൃത്കൗര്‍ കോളജ് ഓഫ് നഴ്സിങ് 2017 ജൂലൈയില്‍ ആരംഭിക്കുന്ന നാലു വര്‍ഷത്തെ ബി.എസ്സി നഴ്സിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും 2017 മാര്‍ച്ച് ഏഴു മുതല്‍ ഏപ്രില്‍ 21 വരെ കോളജില്‍നിന്ന് വിതരണം ചെയ്യും. വനിതകളെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. ഉച്ചക്കുശേഷം രണ്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഫോറം വിതരണം.
അപേക്ഷാഫോറവും പ്രോസ്പെക്ടസും പ്രിന്‍സിപ്പല്‍, രാജ്കുമാരി അമൃത്കൗര്‍ കോളജ് ഓഫ് നഴ്സിങ് എന്ന വിലാസത്തില്‍  ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം നല്‍കി ആവശ്യപ്പെട്ടാല്‍ ലഭിക്കും. 2017 മാര്‍ച്ച് ഏഴു മുതല്‍ www.rakcon.com എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തും നിശ്ചിത ഫീസോടുകൂടി അപേക്ഷ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ദ പ്രിന്‍സിപ്പല്‍, രാജ്കുമാരി അമൃത്കൗര്‍ കോളജ് ഓഫ് നഴ്സിങ്, ലജ്പത് നഗര്‍, ന്യൂഡല്‍ഹി 110024 എന്ന വിലാസത്തില്‍ 2017 ഏപ്രില്‍ 21 വൈകീട്ട് നാലിനുമുമ്പ് കിട്ടത്തക്കവണ്ണം അയക്കണം.
പ്രവേശനയോഗ്യത: ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 50 ശതമാനം  മാര്‍ക്കില്‍ കുറയാതെ നേടി ഹയര്‍ സെക്കന്‍ഡറി/പ്ളസ് ടു/തുല്യബോര്‍ഡ് പരീക്ഷ വിജയിച്ചിട്ടുള്ളവര്‍ക്കും 2017ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2017 ഒക്ടോബര്‍ ഒന്നിന് 17 വയസ്സ് തികഞ്ഞിരിക്കണം. 2017 ജൂണ്‍ 11ന് നടത്തുന്ന സെലക്ഷന്‍ ടെസ്റ്റിലൂടെയാണ് അഡ്മിഷന്‍.
വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ് www.rakcon.com എന്ന വെബ്സൈറ്റില്‍നിന്ന് മാര്‍ച്ച് ഏഴുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.