കൃഷി ഒരു ജീവിതസംസ്കാരമാക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് ശാസ്ത്രീയമായി കൂടുതല്‍ പഠിക്കാനും അറിയാനുമായി ഇപ്പോള്‍ അവസരമുണ്ട്.
കൃഷിശാസ്ത്ര വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും പ്രശസ്തിയാര്‍ജിച്ച ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ചറല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.ആര്‍.ആര്‍.ഐ) 2017-18 വര്‍ഷത്തെ പിഎച്ച്.ഡി പ്രവേശനത്തിനാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് ആറു വരെ സ്വീകരിക്കും.
ഇനിപ്പറയുന്ന ഡിസിപ്ളിനുകളിലാണ് ഗവേഷണ പഠനാവസരം. അഗ്രികള്‍ചറല്‍ കെമിക്കല്‍സ്, അഗ്രികള്‍ചറല്‍ ഇക്കണോമിക്സ്, അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ്, അഗ്രികള്‍ചറല്‍ എക്സ്റ്റന്‍ഷന്‍, അഗ്രികള്‍ചറല്‍ ഫിസിക്സ്, അഗ്രികള്‍ചറല്‍ സ്റ്റാറ്റിസ്റ്റിക്സ്, അഗ്രോണമി, ബയോകെമിസ്ട്രി, ബയോ ഇന്‍ഫര്‍മാറ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, എന്‍േറാമോളജി, എന്‍വയണ്‍മെന്‍റല്‍ സയന്‍സസ് , ഫ്ളോറികള്‍ചര്‍ ആന്‍ഡ് ലാന്‍റ് സ്കാപ് ആര്‍ക്കിടെക്ചര്‍, ഫ്രൂട്ട് സയന്‍സ് ജനിറ്റിക്സ് ആന്‍ഡ് പ്ളാന്‍റ് ബ്രീഡിങ്, മൈക്രോബയോളജി, മോളിക്യുലര്‍ ബയോളജി ആന്‍ഡ് ബയോടെക്നോളജി, നിമാറ്റോളജി, പ്ളാന്‍റ് ജനറ്റിക് റിസോഴ്സസ്, പ്ളാന്‍റ് പാതോളജി, പ്ളാന്‍റ് ഫിസിയോളജി, പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി, സീഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി, സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രികള്‍ചറല്‍ കെമിസ്ട്രി, വെജിറ്റബിള്‍ സയന്‍സ്, വാട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി. എല്ലാ ഡിസിപ്ളിനുകളിലും കൂടി ആകെ 156 സീറ്റ് ലഭ്യമാണ്. ജനറല്‍ വിഭാഗത്തില്‍ 79 സീറ്റിലും ഒ.ബി.സി വിഭാഗത്തില്‍ 42 സീറ്റിലും പട്ടികജാതി വിഭാഗത്തില്‍ 23 സീറ്റിലും പട്ടികവര്‍ഗ വിഭാഗത്തില്‍ 12 സീറ്റിലും ഭിന്നശേഷിക്കാര്‍ വിഭാഗത്തില്‍ അഞ്ചു സീറ്റിലും പ്രവേശനമുണ്ടാകും.
2017 ഏപ്രില്‍ 23ന് ദേശീയതലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
എം.എസ്.സി/എം.എസ്സി അഗ്രികള്‍ചര്‍/എം.ടെക്/എം.ഇ എന്നിവയിലൊന്നില്‍ 60 ശതമാനം മാര്‍ക്കില്‍ അല്ളെങ്കില്‍ 7/10 ഓവറോള്‍ ഗ്രേഡ് പോയന്‍റ് ആവറേജ് (ഒ.ജി.പി.എ) നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് യോഗ്യത പരീക്ഷയില്‍ 55 ശതമാനം, തത്തുല്യ 6.5 ഒ.പി.ജി.എ മതിയാകും. 2017ല്‍ ഫൈനല്‍ മാസ്റ്റേഴ്സ് ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
പ്രായം 2017 ജൂലൈ 31ന് 21 വയസ്സ് തികഞ്ഞിരിക്കണം. ഈ പ്രായപരിധിയില്‍ ഇളവ് അനുവദിക്കില്ല. തെരഞ്ഞെടുപ്പില്‍ എന്‍ട്രന്‍സ് പരീക്ഷക്ക് 80 ശതമാനം വെയിറ്റേജ് നല്‍കും. ഇന്‍റര്‍വ്യൂവിന് വെയിറ്റേജ് 10 ശതമാനം ആണ്. അക്കാദമിക് മെറിറ്റിനുള്ള വെയിറ്റേജ് 10 ശതമാനം. ഇങ്ങനെ തയാറാക്കുന്ന റാങ്ക്ലിസ്റ്റില്‍നിന്നുമാണ് അഡ്മിഷന്‍.
അപേക്ഷാഫീസ് ജനറല്‍/ഒ.ബി.സി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 1000 രൂപയും പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 500 രൂപയുമാണ്. ഡയറക്ടര്‍, ഐ.എ.ആര്‍.ഐക്ക് ന്യൂദല്‍ഹിയില്‍ മാറ്റാവുന്ന ഡിമാന്‍റ് ഡ്രാഫ്റ്റായി അപേക്ഷാഫീസ് നല്‍കാം.
വിവരങ്ങള്‍ അടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ www.iari.res.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശങ്ങള്‍ മനസ്സിലാക്കി വേണം ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം നടത്തേണ്ടത്. വിലാസം: രജിസ്ട്രാര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് സ്കൂള്‍, ഇന്ത്യന്‍ അഗ്രികള്‍ചറല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്,
ന്യൂദല്‍ഹി-110012.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.