ആതുര സേവന രംഗത്ത് താല്‍പര്യമുള്ളവര്‍ക്ക് സൗജന്യമായി പഠിച്ച് ജോലി നേടാന്‍ ഇന്ത്യന്‍ സൈന്യം അവസരമൊരുക്കുന്നു. ഇന്ത്യയിലെ സായുധസേന ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള മിലിട്ടറി നഴ്സിങ് കോളജുകളില്‍ നാലുവര്‍ഷത്തെ റെഗുലര്‍ ബി.എസ്സി നഴ്സിങ് കോഴ്സ് പഠിച്ച് മിലിട്ടറി നഴ്സിങ് സര്‍വിസസില്‍ ജോലി നേടാം.
2017 ജൂലൈ, ഒക്ടോബര്‍ മാസത്തിലാരംഭിക്കുന്ന കോഴ്സില്‍ തികച്ചും മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ അഞ്ചുവര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിക്കുമെന്ന് സര്‍വിസ് ബോണ്ട് നല്‍കണം. പഠനകാലയളവില്‍ സ്റ്റൈപന്‍ഡ് ലഭിക്കും. കൂടാതെ താമസസൗകര്യം, സൗജന്യ റേഷന്‍ എന്നിവക്കുപുറമെ യൂനിഫോം അലവന്‍സുമുണ്ട്.
പുണെ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ലഖ്നോ, ബംഗളൂരു എന്നിവിടങ്ങളിലെ മിലിട്ടറി നഴ്സിങ് കോളജുകളിലായി ആകെ 210 സീറ്റുകളാണ് ബി.എസ്സി നഴ്സിങ് ഡിഗ്രി കോഴ്സിനുള്ളത്. വനിതകള്‍ക്ക് മാത്രമാണ് പ്രവേശനം. അവിവാഹിതര്‍, നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ബാധ്യതകളില്ലാത്ത വിധവകള്‍ എന്നിവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.
അപേക്ഷകര്‍ 1992 ഒക്ടോബര്‍ ഒന്നിനും 2000 സെപ്റ്റംബര്‍ 30നും മധ്യേ ജനിച്ചവരാകണം. റഗുലര്‍ വിദ്യാര്‍ഥിനികളായി പഠിച്ച് പ്ളസ് ടു, ഹയര്‍ സെക്കന്‍ഡറി, തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി ജയിച്ചിരിക്കണം.
പരീക്ഷ ആദ്യതവണതന്നെ പാസായിരിക്കണമെന്ന് നിബന്ധനയുണ്ട്. പ്രൈവറ്റായി പഠിച്ച് പരീക്ഷ പാസായവരെ പരിഗണിക്കില്ല. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസ് ഉള്ളവരാകണം. മിനിമം ഉയരം: 148 സെ. മീറ്റര്‍, ഭാരം: 39 കിലോഗ്രാമില്‍ കുറയരുത്. നല്ല കാഴ്ചശക്തിയുള്ളവരാകണം.
അപേക്ഷ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി പൂരിപ്പിച്ച് 150 രൂപ പ്രോസസിങ് ഫീസ് സഹിതം 2017 മാര്‍ച്ച് 12ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. അഡ്മിറ്റ് കാര്‍ഡ് മാര്‍ച്ച് 27 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
സെലക്ഷന്‍
അര്‍ഹരായ അപേക്ഷകരെ 2017 ഏപ്രില്‍ മാസത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷക്ക് ക്ഷണിക്കും. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒബ്ജക്ടിവ് മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള ടെസ്റ്റില്‍ ജനറല്‍ ഇംഗ്ളീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറല്‍ ഇന്‍റലിജന്‍സ് എന്നീ വിഷയങ്ങളില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. ഇതില്‍ യോഗ്യത നേടുന്നവരെ വരെ മേയ് മാസത്തില്‍ നടത്തുന്ന ഇന്‍റര്‍വ്യൂവിന് ക്ഷണിക്കും. എഴുത്തുപരീക്ഷയിലും ഇന്‍റര്‍വ്യൂവിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരുടെ മെറിറ്റ് ലിസ്റ്റ് തയാറാക്കി വൈദ്യപരിശോധന നടത്തിയാവും അഡ്മിഷന്‍ നല്‍കുക.
എഴുത്തുപരീക്ഷ തിരുവനന്തപുരം, കൊച്ചി, ഏഴിമല (കണ്ണൂര്‍), ചെന്നൈ, അംബാല, ബംഗളൂരു, മുംബൈ, ഡല്‍ഹി, ലഖ്നോ, മീറത്ത്, പുണെ, ഭോപാല്‍, ഡറാഡൂണ്‍, ആഗ്ര, ഗുവാഹത്തി, ജയ്പുര്‍, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍വെച്ച് നടത്തും.എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹരായവരുടെ റോള്‍ നമ്പറോടുകൂടിയ പേരുവിവരം ഏപ്രില്‍ ആദ്യവാരം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. എഴുത്തുപരീക്ഷ ഫലം വെബ്സൈറ്റില്‍ മേയ് മാസത്തില്‍ അപ്ലോഡ് ചെയ്യും.
വിലാസം:
Integrated Headquarters of MoD (Army)AG's Branch, Director general of medicalServices (Army) 4 B. Room no 45,L Block, New Delhi-01
ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.വിജയകരമായി ബി.എസ്സി നഴ്സിങ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മിലിട്ടറി നഴ്സിങ് സര്‍വിസില്‍തന്നെ പെര്‍മനന്‍റ്, ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ വഴി ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ലഭിക്കും. കേന്ദ്ര സര്‍വിസില്‍ ലഭ്യമായ നിരവധി ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.