ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഇക്കൊല്ലം നടത്തുന്ന ത്രിവത്സര എൽഎൽ.ബി (ഒാണേഴ്സ്) (ഇൻറലക്ച്വൽ പ്രോപ്പർട്ടി ലോ സ്പെഷലൈസേഷൻ) ദ്വിവത്സര എൽഎൽ.എം കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി ഏപ്രിൽ 10 വരെ സ്വീകരിക്കും.
ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതിയോടെയാണ് കോഴ്സ് നടത്തുന്നത്. 2017 ഏപ്രിൽ 30ന് നടത്തുന്ന ഓൺലൈൻ എൻട്രൻസ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെയാണ് പരീക്ഷ.
ആറ് സെമസ്റ്ററുകളിലായി നടത്തുന്ന മൂന്നു വർഷത്തെ ഫുൾടൈം റസിഡൻഷ്യൽ എൽഎൽ.ബി (ഇൻറലക്ച്വൽ പ്രോപ്പർട്ടി ലോ) കോഴ്സ് പ്രവേശനത്തിന് എൻജിനീയറിങ്/ ടെക്നോളജി/ മെഡിസിൻ എന്നിവയിൽ ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ഡിഗ്രിയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.
സയൻസ്/ഫാർമസിയിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.ബി.എ ബിരുദമുള്ളവരെയും പരിഗണിക്കും.രണ്ടു വർഷത്തെ എൽഎൽ.എം കോഴ്സ് പ്രവേശനത്തിന് 60 ശതമാനം മാർക്ക്/ 16.5 സി.ജി.പി.എയിൽ കുറയാത്ത നിയമബിരുദധാരികൾക്ക് അപേക്ഷിക്കാം.
ഐ.ഐ.ടി ഖരഗ്പൂരിൽനിന്ന് 8.5 സി.ജി.പി.എയിൽ കുറയാത്ത ബൗദ്ധിക സ്വത്താവകാശ നിയമത്തിൽ എൽഎൽ.ബി (കോഴ്്സ്) ബിരുദമെടുത്തവരെ എൻട്രൻസ് പരീക്ഷയെഴുതാതെ നേരിട്ട് എൽഎൽ.എം അഡ്മിഷന് പരിഗണിക്കും.അപേക്ഷാഫീസ് 2500 രൂപ. പട്ടികജാതി/ വർഗക്കാർക്ക് 1250 രൂപ മതി. സ്ത്രീകൾക്ക് ഫീസില്ല. ഓൺലൈനായി അപേക്ഷാഫീസ് അടക്കാം.
എൽഎൽ.ബി കോഴ്സിെൻറ സമഗ്രവിവരങ്ങൾ www.iitkgp.ac.in/llb എന്ന വെബ്സൈറ്റിലും എൽഎൽ.എം കോഴ്സിെൻറ വിവരങ്ങൾ www.iitkpg.ac.in/llm എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ മതി. അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് റഫറൻസിനായി കൈവശം കരുതാം. പ്രിൻറൗട്ട് അയക്കേണ്ടതില്ല.അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഓൺലൈൻ എൻട്രൻസ് ടെസ്റ്റിന് ക്ഷണിക്കും. ഇ-മെയിലിലൂടെയാണ് ഇതു സംബന്ധിച്ച് അറിയിപ്പ് നൽകുക. അർഹരായവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
എൻട്രൻസ് ടെസ്റ്റിൽ യോഗ്യത നേടുന്നവരെ ഇൻറർവ്യൂ നടത്തി അഡ്മിഷൻ നൽകും.
അഡ്മിഷൻ സംബന്ധിച്ച സംശയനിവാരണത്തിന് admissions@rgsoipl.iitkgp.ernet.in എന്ന ഇ^മെയിലിൽ ബന്ധപ്പെടാം. ഇൻറർവ്യൂ ലെറ്ററും വെബ്സൈറ്റിൽനിന്ന് യഥാസമയം ഡൗൺലോഡ് ചെയ്യാം.
എൻട്രൻസ് പരീക്ഷ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, ലഖ്നോ, ഭുവനേശ്വർ, ചണ്ഡിഗഢ്, കൊൽക്കത്ത കേന്ദ്രങ്ങളിൽ നടക്കും.
എൽഎൽ.ബി പ്രവേശന പരീക്ഷയിൽ ഇംഗ്ലീഷ് (60 മാർക്ക്), ലോജിക്കൽ റീസണിങ് (20), മാത്തമാറ്റിക്കൽ എബിലിറ്റി (15), ബേസിക് സയൻസ് (35), ലീഗൽ ആപ്റ്റിറ്റ്യൂഡ് (70) എന്നീ മേഖലയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കും.
കോഴ്സുകൾ നടത്തുന്നത് ഐ.ഐ.ടി ഖരഗ്പൂരിന് കീഴിലെ രാജീവ് ഗാന്ധി സ്കൂൾ ഒാഫ് ഇൻറലക്ച്വൽ പ്രോപ്പർട്ടി ലോ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.