പാരാമെഡിക്കൽ പഠനരംഗത്ത് വലിയ സാധ്യതകൾ തുറന്നുതരുന്ന കരിയർ മേഖലയാണ് ‘ഒക്കുപേഷനൽ തെറപ്പി.’ രോഗിയുടെ സാധാരണമായ പ്രവർത്തനരീതികൾ സാമൂഹികവും സാമ്പത്തികവും ജീവശാസ്ത്രപരവുമായ കാരണങ്ങളാൽ തടസ്സപ്പെടുകയും അത് വ്യക്തിയെ രോഗിയാക്കി മാറ്റുകയും ചെയ്യുന്ന സന്ദർഭത്തിൽ പ്രതിസന്ധികളെ മറികടന്ന് ആരോഗ്യകരമായ പ്രവർത്തനത്തിേലക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള പരിശ്രമമാണ് ഇൗ ചികിത്സരീതി. മാനസിക പിരിമുറുക്കങ്ങളും സങ്കീർണതകളും ഏറിവരുന്ന ഇൗ കാലഘട്ടത്തിൽ ഇത്തരം ചികിത്സരീതികൾക്ക് പ്രസക്തി കൂടുന്നു. ഇൗ മേഖലയിൽ പരിശീലനം സിദ്ധിച്ചവർക്ക് വലിയ തൊഴിലവസരങ്ങൾ സ്വദേശത്തും വിദേശത്തും ലഭിക്കുന്നു.
കോഴ്സുകളും യോഗ്യതകളും
നമ്മുടെ രാജ്യത്ത് ഏകദേശം 25 സ്ഥാപനങ്ങൾ ഒക്കുപേഷനൽ തെറപ്പി പഠനവുമായി ബന്ധപ്പെട്ട കോഴ്സുകൾ നടത്തുന്നുണ്ട്. ഇൗ കോഴ്സുകൾക്ക് ഒാൾ ഇന്ത്യ ഒക്കുപേഷനൽ തെറപ്പിസ്റ്റ്സ് അസോസിയേഷെൻറയും (AIOTA) ‘വേൾഡ് ഫെഡറേഷൻ ഒാഫ് ഒക്കുപേഷനൽ തെറപ്പി’യുടേയും (WEOT) അംഗീകാരമുണ്ട്.
ഇന്ത്യയിലെ വിവിധ കോളജുകൾ ഒക്കുപേഷനൽ തെറപ്പിയിൽ ഡിേപ്ലാമ, ബിരുദ, ബിരുദാനന്തര ബിരുദ, ബിരുദാനന്തര ഡിേപ്ലാമ കോഴ്സുകൾ നടത്തിവരുന്നു.
സയൻസ് ബ്രാഞ്ചിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ 12ാം ക്ലാസ് പഠിച്ച് ജയിച്ചവർക്ക് ഡിപ്ലോമ ഇൻ ഒക്കുപേഷനൽ തെറപ്പിക്ക് (DOT) ചേരാം.
മൂന്നു വർഷമാണ് പഠന ദൈർഘ്യം. ഇതേ വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർഥിക്ക് നാലര വർഷം പഠന ദൈർഘ്യമുള്ള ബി.എസ്സി ഒക്കുപേഷനൽ െതറപ്പി (BOT) കോഴ്സും പഠിക്കാം. എന്നാൽ, രണ്ടുവർഷം പഠനദൈർഘ്യമുള്ള ബിരുദാനന്തര േകാഴ്സും, ബിരുദാനന്തര ഡിപ്ലോമയും പഠിക്കാൻ ബാച്ലർ ഒാഫ് ഒക്കുപേഷനൽ തെറപ്പി 55 ശതമാനം മാർക്കോടെ ജയിച്ചിട്ടുണ്ടാകണം. രാജ്യത്തെ ചില സ്ഥാപനങ്ങൾ സയൻസ് സ്ട്രീമിൽ ബി.എസ്സി പഠിച്ച് ജയിച്ചവർക്കും എം.എസ്സി ഇൻ ഒക്കുപേഷനൽ തെറപ്പിക്ക് പ്രവേശനം നൽകാറുണ്ട്.
ചില സ്ഥാപനങ്ങൾ ബിരുദ ബിരുദാനന്തര പ്രവേശനത്തിനായി പരീക്ഷകൾ നടത്താറുമുണ്ട്.
ഒക്കുപേഷനൽ തെറപ്പിയിൽ പ്രധാനമായിട്ടുള്ള സ്പെഷൈലസേഷൻ മേഖലകൾ ഇവയാണ് ^പീഡിയാട്രിക്സ്, അഡൾട്ട് റിഹാബിലിറ്റേഷൻ, വിഷൻ റിഹാബിലിറ്റേഷൻ, കമ്യൂണിറ്റി കൺസൾേട്ടഷൻ, ഇൻഡസ്ട്രിയൽ റിഹാബിലിറ്റേഷൻ, െഡവലപ്മെൻറ് കണ്ടീഷൻസ്.
ദേശീയതലത്തിൽ ഒക്കുപേഷനൽ തെറപ്പിസ്റ്റുകൾക്ക് പ്രാക്ടീസ് നടത്താൻ ലൈസൻസ് നൽകാനായി നടത്തുന്ന നാഷനൽ സർട്ടിഫിക്കേഷൻ എക്സാമിനേഷൻ പാസാകണം. ഒക്കുപേഷനൽ തെറപ്പിയിൽ കോഴ്സുകൾ നടത്തുന്ന പ്രധാന സ്ഥാപനങ്ങൾ താഴെ പറയുന്നു:
എ. അഹ്മദാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് (http://www.aimsahmedabad.org): ബാച്ലർ ഒാഫ് ഒക്കുപേഷനൽ െതറപ്പി (50 സീറ്റുകൾ)
ബി. ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിസിക്കൽ മെഡിക്കൽ ആൻഡ് റിഹാബിലിറ്റേഷൻ മുംബൈ, മഹാരാഷ്ട്ര. (www.aiipmr.gov.in)
സി. കോളജ് ഒാഫ് അലൈഡ് ഹെൽത്ത് സയൻസ് മണിപ്പാൽ യൂനിവേഴ്സിറ്റി, മണിപ്പാൽ, കർണാടക. (https://manipal.edu/mu.html)
ഡി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒാർത്തോപീഡിക്കലി ഹാൻഡികാപ്ഡ്, കൊൽക്കത്ത, ബംഗാൾ. (http://www.niohkol.nic.in)
ഇ. കെ.എം.സി.എച്ച് കോളജ് ഒാഫ് ഒക്കുപേഷനൽ തെറപ്പി, കോയമ്പത്തൂർ, തമിഴ്നാട്. (www.kmchcot.ac.in)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.