ഉന്നത പഠനത്തിന് ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷ സമർപ്പിക്കാനുള്ള സമയമായി. ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏപ്രിൽ അഞ്ച് വൈകീട്ട് അഞ്ചു മണിവരെ ഓൺലൈനായി അപേക്ഷിക്കാം. ബി.എ ഒാണേഴ്സ്, എം.എ, എം.എസ്സി, എം.സി.എ, എം.ടെക്, എം.ഫിൽ/ പിഎച്ച്.ഡി കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുക. ഇൻറർനാഷനൽ സ്റ്റഡീസ്, ലൈഫ് സയൻസ്, സോഷ്യൽ സയൻസ്, എൻവയൺമെൻറൽ സയൻസ്, ഫിസിക്കൽ സയൻസ്, കമ്പ്യൂട്ടേഷനൽ ആൻഡ് ഇൻറഗ്രേറ്റിവ് സയൻസ്, ആർട്സ് ആൻഡ് ഏസ്തെറ്റിക്സ്, ബയോടെക്നോളജി, സംസ്കൃതം, മോളികുലാർ മെഡിസിൻ, ലോ ആൻഡ് ഗവേണൻസ്, നാനോ സയൻസ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം. എം.ഫിൽ/ പിഎച്ച്.ഡിക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ആവശ്യമാണ്. എം.എക്ക് അപേക്ഷിക്കുന്നവർക്ക് 55 ശതമാനം മാർക്കോടെ ബിരുദവും ബി.എ ഒാണേഴ്സിന് അപേക്ഷിക്കുന്നവർക്ക് പ്ലസ് ടുവുമാണ് യോഗ്യത. മേയ് 16, 17, 18, 19 തീയതികളിലാണ് പ്രവേശന പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരവും കോഴിക്കോടുമാണ് പരീക്ഷ കേന്ദ്രങ്ങൾ. പ്രവേശന പരീക്ഷ ഫലം ജൂൺ 23ന് പുറത്തുവരും. ജൂലൈ 10ന് വൈവ നടക്കും. ബി.എ ഒാണേഴ്സ്, എം.എ, എം.എസ്സി, എം.സി.എ കോഴ്സുകളുടെ മെറിറ്റ് ലിസ്റ്റ് ജൂലൈ ഏഴിനും മറ്റ് കോഴ്സുകളുടേത് 14നും പുറത്തിറക്കും. admissions.jnu.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.