ടി​സ് ബാ​ച്​​ലേ​ഴ്സ് അ​ഡ്മി​ഷ​ൻ ടെ​സ്​​റ്റി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്) പ്രവേശനത്തിനുള്ള ബാച്ലേഴ്സ് അഡ്മിഷൻ ടെസ്റ്റിന് മാർച്ച് 31 വരെ അപേക്ഷിക്കാം. തേജാപൂർ സ്കൂൾ ഓഫ് റൂറൽ ഡെവലപ്മെൻറ്, ഹൈദരാബാദിലെ അസിം പ്രേംജി സ്കൂൾ എജുക്കേഷൻ എന്നിവിടങ്ങളിലാണ് പ്രവേശനം. തേജാപൂർ കാമ്പസിൽ ബി.എ ഓണേഴ്സ് ഇൻ സോഷ്യൽവർക്ക് വിത്ത് സ്പെഷലൈസേഷൻ ഇൻ റൂറൽ ഡെവലപ്മെൻറ്, സോഷ്യൽ സയൻസ് ഇൻറഗ്രേറ്റഡ് ബി.എ^എം.എ എന്നീ കോഴ്സുകളാണ് ഉള്ളത്. ഏപ്രിൽ 30നാണ് ബാച്ലേഴ്സ് അഡ്മിഷൻ ടെസ്റ്റ്. ബി.എ ഓണേഴ്സിന് 30 സീറ്റുകളാണ് ഉള്ളത്. പന്ത്രണ്ടാം ക്ലാസ് വിജയമാണ് യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് 23 വയസ്സ് കഴിയരുത്. ആറ് സെമസ്റ്ററുകളാണ് കോഴ്സിനുള്ളത്. ഇൻറഗ്രേറ്റഡ് ബി.എ^എം.എ കോഴ്സിനും 30 സീറ്റാണുള്ളത്. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. ആറ് സെമസ്റ്ററുകളുണ്ട്. ഹൈദരാബാദ് അസിം പ്രേംജി സ്കൂൾ ഓഫ് എജുക്കേഷനിലെ ഇൻറഗ്രേറ്റഡ് ബി.എ^എം.എ ഇൻ സോഷ്യൽ സയൻസ് കോഴ്സിന് 60 സീറ്റുണ്ട്. ആറ് സെമസ്റ്ററുകളാണ് കോഴ്സ്. ഇംഗ്ലീഷാണ് മീഡിയം. ഗുവാഹതി കാമ്പസിൽ ബി.ഇ^എം.എ ഇൻറഗ്രേറ്റഡ് സോഷ്യൽ സയൻസ് കോഴ്സിന് 60 സീറ്റുണ്ട്്. ബാറ്റ് 90 മിനിറ്റുള്ള പ്രവേശന പരീക്ഷയാണ്. പാർട്ട് എ 60 മാർക്കിനുള്ള മൾട്ടിപ്ൾ ചോയ്സ് ടൈപ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഇത് കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റാണ്. പാർട്ട് ബി 40 മാർക്കിെൻറ വിവരണാത്മക ചോദ്യങ്ങളാണ്. ഇത് എഴുത്തുപരീക്ഷയാണ്. ജനറൽ വിഭാഗത്തിന് 1020 രൂപയും 2.5 ലക്ഷത്തിന് താഴെ വാർഷിക വരുമാനമുള്ള എസ്.സി/ എസ്.ടിക്കാർക്കും ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള ഒ.ബി.സിക്കാർക്കും 275 രൂപയുമാണ് ഫീസ്. ഓൺലൈൻ വഴി ഫീസ് അടക്കാം. admissions.tiss.edu എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.