നോട്ടിക്കല്‍ സയന്‍സ് ഡിപ്ളോമ  പ്രവേശനത്തിന് അപേക്ഷ ഇപ്പോള്‍

മാരിടൈം മേഖലയില്‍ ഏറെ തൊഴില്‍സാധ്യതയുള്ളതും അപൈ്ളഡ് നോട്ടിക്കല്‍ സയന്‍സ് ബി.എസ്സി ബിരുദത്തിലേക്ക് നയിക്കുന്നതുമായ നോട്ടിക്കല്‍ സയന്‍സ് ഡിപ്ളോമ കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് ഷിപ്പിങ് കമ്പനികള്‍ സ്പോണ്‍സര്‍ചെയ്യപ്പെടുന്നവര്‍ക്ക് അവസരം. ചെന്നൈയിലെ ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റിയാണ് ജനുവരി ഏഴിന് ഉച്ചക്ക് രണ്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ പൊതുപ്രവേശനപരീക്ഷ നടത്തി അഡ്മിഷനുള്ള റാങ്ക്ലിസ്റ്റ് തയാറാക്കുന്നത്. 
മൂന്നുവര്‍ഷമാണ് പഠനകാലാവധി. ഇതില്‍ 12 മാസം പ്രീ-സീ ട്രെയിനിങ് ആയിരിക്കും. തുടര്‍ന്ന് 18 മാസം ഓണ്‍ബോര്‍ഡ് സീ-സര്‍വിസാണ്. സെക്കന്‍ഡ്മേറ്റ് കോംപിറ്റന്‍സി പരീക്ഷക്കുള്ള തയാറെടുപ്പിന്‍െറ ഭാഗമായി ആറു മാസത്തെ പോസ്റ്റ് സീ-ട്രെയിനിങ്ങും ഉണ്ടാകും. ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലാണ് പഠന-പരിശീലനങ്ങള്‍. 
ഷിപ്പിങ് കമ്പനികള്‍ സ്പോണ്‍സര്‍ചെയ്യപ്പെടുന്ന അപേക്ഷാര്‍ഥികളെ മാത്രമേ 2017 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന നോട്ടിക്കല്‍ സയന്‍സ് ഡിപ്ളോമ കോഴ്സില്‍ അഡ്മിഷന് പരിഗണിക്കുകയുള്ളൂ. ഇനി പറയുന്ന യോഗ്യതകളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം. 
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ പ്ളസ് ടു /തത്തുല്യപരീക്ഷ വിജയിച്ചിരിക്കണം. അല്ളെങ്കില്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി അല്ളെങ്കില്‍ ഇലക്ട്രോണിക്സ് വിഷയങ്ങളിലൊന്നില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.എസ്സി ബിരുദമെടുത്തിരിക്കണം. അല്ളെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.ഇ/ ബി.ടെക് ബിരുദമെടുത്തിരിക്കണം. 10 അല്ളെങ്കില്‍ 12ാം ക്ളാസില്‍/ ഡിഗ്രിതലത്തില്‍ ഇംഗ്ളീഷിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കുകയും വേണം. പട്ടികജാതി/ വര്‍ഗവിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയില്‍ അഞ്ചു ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്. ജനറല്‍/ ഒ.ബി.സി നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പെടുന്ന ആണ്‍കുട്ടികള്‍ 1992 ഫെബ്രുവരി രണ്ടിനും 2000 ഫെബ്രുവരി രണ്ടിനും മധ്യേ ജനിച്ചവരായിരിക്കണം. എന്നാല്‍, ഇതേ വിഭാഗത്തില്‍പെടുന്ന വനിതകള്‍ക്ക് പ്രായപരിധിയില്‍ രണ്ടു വര്‍ഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. 
പട്ടികജാതി/ വര്‍ഗ വിഭാഗങ്ങളില്‍പെടുന്ന പുരുഷന്മാരും വനിതകളും 1987 ആഗസ്റ്റ് രണ്ടിനും 2000 ആഗസ്റ്റ് രണ്ടിനും മധ്യേ ജനിച്ചവരായിരിക്കണം. 
അപേക്ഷകര്‍ക്ക് ഫിസിക്കല്‍ ഫിറ്റ്നസ് ഉണ്ടായിരിക്കണം. ശാരീരികവൈകല്യമുള്ളവരെ പരിഗണിക്കില്ല. നല്ല കാഴ്ചശക്തിയും ഉണ്ടായിരിക്കണം.
അപേക്ഷാഫീസ് 1,000 രൂപയാണ്. പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് 700 രൂപ മതി.  അപേക്ഷ ഓണ്‍ലൈനായി നിര്‍ദേശാനുസരണം www.imu.edu.inല്‍ ‘CET January 2017’ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് സമര്‍പ്പിക്കാവുന്നതാണ്. ഡിസംബര്‍ 19 വരെ അപേക്ഷകള്‍ സ്വീകരിക്കും. 
ഒബ്ജക്ടിവ് മള്‍ട്ടിപ്ള്‍ ചോയ്സ് മാതൃകയിലുള്ള പൊതുപ്രവേശനപരീക്ഷയില്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഇംഗ്ളീഷ്, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളില്‍ പ്ളസ് ടു നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ജനുവരി ഏഴിന് കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഭോപാല്‍, ഗുഹാവതി, ജയ്പുര്‍, ലഖ്നോ, മുംബൈ, ന്യൂഡല്‍ഹി, പട്ന, കൊല്‍ക്കത്ത എന്നീ കേന്ദ്രങ്ങളില്‍ വെച്ചാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതുപ്രവേശന പരീക്ഷ നടത്തുന്നത്. മുന്‍ഗണനാക്രമത്തില്‍ മൂന്നു പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം. 
2016 ഡിസംബര്‍ 23ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഫെബ്രുവരി ഒന്നിന് കോഴ്സുകള്‍ ആരംഭിക്കും. ഇന്ത്യന്‍ മാരിടൈം വാഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെടെ വിശദവിവരങ്ങള്‍ www.imu.edu.inലുണ്ട്.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.