തിരുവനന്തപുരം: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് കുടിവെള്ള കണക്ഷൻ പുനസ്ഥാപിക്കാൻ 4,87,066 രൂപ ജല അതോറിറ്റിക്ക് അടക്കാൻ തയാറാണെന്ന് ഗ്രാമപഞ്ചായത്ത് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിൻെറ ഇടപെടലിനെ തുടർന്നാണ് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണം അടക്കാമെന്ന് പഞ്ചായത്ത് സമ്മതിച്ചത്.
വാർഡ് ഒന്നിൽ പ്രവർത്തിക്കുന്ന 21ാം നമ്പർ അങ്കണവാടിയുടെ കുടിവെള്ള കണക്ഷനാണ് വിഛേദിച്ചത്. ഇവിടെ 18 കുട്ടികൾ പഠിക്കുന്നുണ്ട്. 2004 മുതലുള്ള കുടിശികയാണ് അടക്കാനുണ്ടായിരുന്നത്. പഞ്ചായത്തിന് തനതു വരുമാനം കുറവാണെന്ന് സെക്രട്ടറി സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.