കൊച്ചി: ഇന്ദിര ഗാന്ധി ഒാപൺ യൂനിവേഴ്സിറ്റിയുടെ ജനുവരി 2018 സെഷനിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകൾക്ക് ഒാൺലൈൻ അപേക്ഷിക്കാവുന്ന തീയതി ഇൗ മാസം 15 വരെ നീട്ടി. ഇഗ്നോയുടെ വിവിധ സർട്ടിഫിക്കറ്റുകൾ, ഡിപ്ലോമ, ഡിഗ്രി, മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകൾ എന്നിവക്കാണ് ഇപ്പോൾ അേപക്ഷിക്കാവുന്നത്. വ്യത്യസ്ത വിഷയങ്ങളിൽ ബിരുദാനന്തര കോഴ്സുകൾ നടത്തുന്നുണ്ട്.
സയൻസ്, ആർട്സ്, ടൂറിസം സ്റ്റഡീസ്, കോമേഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, സോഷ്യൽ വർക്ക് വിഷയങ്ങളിൽ ബിരുദപഠനത്തിനും വ്യത്യസ്ത ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും ബാച്ചിലർ പ്രിേപ്രറ്ററി പ്രോഗ്രാമിനും (ബി.പി.പി) ഇപ്പോൾ അപേക്ഷിക്കാം.
മിക്ക പ്രോഗ്രാമുകൾക്കും ഒാൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിേക്കണ്ടത്. വിശദ വിവരങ്ങൾക്കും ഒാൺലൈൻ അപേക്ഷകൾക്കും www.ignou.ac.in വെബ്സൈറ്റോ https://onlineadmission.ignou.ac.in അഡ്മിഷൻ ലിേങ്കാ സന്ദർശിക്കുക.
ഇഗ്നോ കൊച്ചിൻ മേഖല കേന്ദ്രത്തിൽ എല്ലാ പ്രവൃത്തിദിവസവും രാവിലെ 10.30 മുതൽ 11.30 വരെയും വൈകീട്ട് മൂന്നുമുതൽ നാലുവരെയും പ്രീ അഡ്മിഷൻ കൗൺസലിങ് ഒരുക്കിയിട്ടുണ്ട്. ജനുവരി 2018 സെഷനിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്നവരുടെ സൗകര്യത്തിന് ഒാൺലൈൻ ഹെൽപ് ഡെസ്ക് കൊച്ചി മേഖല കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.