ഐ.ഐ.എം അഹമ്മദാബാദ് 2025 മുതൽ പി.എച്ച്.ഡി പ്രവേശനത്തിൽ സംവരണം പ്രഖ്യാപിച്ചു

അഹമ്മദാബാദ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് അഹമ്മദാബാദ് (IIMA) സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 2025 മുതൽ പി.എച്ച്.ഡി പ്രവേശനത്തിൽ സംവരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു.

ക്വാട്ട സമ്പ്രദായം എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ച് പ്രീമിയർ ബിസിനസ് സ്കൂളിൽ നിന്ന് കൂടുതൽ വിശദീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. പട്ടികജാതി, പട്ടികവർഗക്കാർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി), വികലാംഗരായ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് 2025 മുതൽ ഡോക്ടറൽ പ്രോഗ്രാമുകളിൽ സംവരണം നടപ്പാക്കാമെന്ന് ഐ.ഐ.എം.എ കഴിഞ്ഞ വർഷം ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പി.എച്ച്.ഡി പ്രോഗ്രാമുകളിൽ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഗ്ലോബൽ ഐ.ഐ.എം അലുമ്‌നി നെറ്റ്‌വർക്ക് അംഗമായ അനിൽ വാഗ്‌ഡെ 2021-ൽ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ വ്യവഹാരത്തിന് (പി.ഐ.എൽ) ഇൻസ്റ്റിറ്റ്യൂട്ട് മറുപടി നൽകുകയായിരുന്നു.

പി.എച്ച്‌.ഡിയിൽ സംവരണം നൽകാത്തത് ഭരണഘടനാ വ്യവസ്ഥകളുടെയും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയമത്തിൻ്റെയും യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്‌സ് കമ്മിഷൻ്റെ മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് വാഗ്‌ഡെ പൊതുതാൽപര്യ ഹർജിയിൽ സമർപ്പിച്ചിരുന്നു.

ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജനുവരി 20 ആണ്, അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അഭിമുഖങ്ങൾ നടക്കാൻ സാധ്യതയുണ്ട്.

Tags:    
News Summary - IIM Ahmedabad Announces Reservation In PhD Admissions From 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.