കോഴിക്കോട് ഉൾപ്പെടെ 20 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥാപനങ്ങളിൽ നടത്തുന്ന മുഴുസമയ മാനേജ്മെന്റ് പി.ജി/എം.ബി.എ, ഡോക്ടറൽ പ്രോഗ്രാമുകളിലേക്കുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് (ഐ.ഐ.എം കാറ്റ് 2023) ദേശീയതലത്തിൽ മൂന്ന് സെഷനുകളിലായി നവംബർ 26ന് നടത്തും. www.iimcat.ac.inൽ ആഗസ്റ്റ് രണ്ടിന് രാവിലെ പത്തുമുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
കേരളത്തിൽ ആലപ്പുഴ, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ പരീക്ഷ കേന്ദ്രങ്ങളാണ്. സെപ്റ്റംബർ 13 വൈകീട്ട് അഞ്ചിന് രജിസ്ട്രേഷൻ അവസാനിക്കും. ഫീസ്: 2400. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി 1200 മതി. പരീക്ഷക്കായി മുൻഗണന ക്രമത്തിൽ ഏതെങ്കിലും ആറ് നഗരങ്ങൾ തിരഞ്ഞെടുക്കാം. യോഗ്യത: 50 ശതമാനം മാർക്കിൽ ബിരുദം. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി 45 ശതമാനം മതി. അവസാന വർഷ പരീക്ഷയെഴുതി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ആറ് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ, േഡറ്റ ഇന്റർപ്രെറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി എന്നിങ്ങനെ മൂന്ന് സെഷനുകളുണ്ടാവും.
ഒക്ടോബർ 25നും നവംബർ 26നുമിടക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾ www.iimcat.ac.inൽ. മറ്റു നിരവധി പ്രമുഖ മാനേജ്മെന്റ് സ്ഥാപനങ്ങളും സർവകലാശാലകളും മാനേജ്മെന്റ് പി.ജി പ്രവേശനത്തിന് ഐ.ഐ.എം കാറ്റ് സ്കോർ പരിഗണിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.