ശാസ്ത്ര-സാേങ്കതിക വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും പ്രശസ്തിയാർജിച്ച ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് (െഎ.െഎ.എസ്.സി) 2018 വർഷത്തെ പിഎച്ച്.ഡി, എം.ടെക് (റിസർച്); എം.ടെക്/എം.ഡെസ്/ മാസ്റ്റർ ഒാഫ് മാനേജ്മെൻറ്; ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി; പിഎച്ച്.ഡി എക്സ്റ്റേണൽ രജിസ്ട്രേഷൻ (ഇ.ആർ.പി) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഇതുസംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iisc.ac.in/ admissions ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ ഒാൺലൈനായി ഫെബ്രുവരി ഒന്ന് മുതൽ സമർപ്പിക്കാം. മാർച്ച് 26 വരെ അപേക്ഷകൾ സ്വീകരിക്കും. കോഴ്സുകളുടെ സംക്ഷിപ്തവിവരങ്ങൾ ചുവടെ -
പിഎച്ച്.ഡി -സയൻസ് മേഖലയിൽ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ്, ബയോകെമിസ്ട്രി, ഇക്കോളജിക്കൽ സയൻസസ്, ഹൈ എനർജി ഫിസിക്സ്, ഇൻ ഒാർഗാനിക് ആൻഡ് ഫിസിക്കൽ കെമിസ്ട്രി, മെറ്റീരിയൽസ് റിസർച്, മാത്തമാറ്റിക്സ്, മൈക്രോബയോളജി ആൻഡ് സെൽ ബയോളജി, മോളിക്യുലർ ബയോഫിസിക്സ്, മോളിക്യുലർ റിപ്രൊഡക്ഷൻ, െഡവലപ്മെൻറ് ആൻഡ് ജനിറ്റിക്സ്, ന്യൂറോ സയൻസസ്, ഒാർഗാനിക് കെമിസ്ട്രി, ഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ആൻഡ് സ്ട്രക്ചറൽ കെമിസ്ട്രി വിഷയങ്ങളിലാണ് ഗവേഷണ പഠനാവസരം.
എം.ടെക് (റിസർച്), പിഎച്ച്.ഡി -എൻജിനീയറിങ് മേഖലയിൽ എയ്റോസ്പേസ്, അറ്റ്മോസ്ഫിയറിക് ആൻഡ് ഒാഷ്യാനിക് സയൻസസ്, കെമിക്കൽ എൻജിനീയറിങ്, സിവിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഒാേട്ടാമേഷൻ, എർത്ത് സയൻസസ്, ഇലക്ട്രിക്കൽ ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് സിസ്റ്റംസ് എൻജിനീയറിങ്, ഇൻസ്ട്രുമെേൻറഷൻ, മാനേജ്മെൻറ് സ്റ്റഡീസ്, മെറ്റീരിയൽസ് എൻജിനീയറിങ്, മെക്കാനിക്കൽ, നാനോസയൻസ് ആൻഡ് എൻജിനീയറിങ്, പ്രോഡക്ട് ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്, സസ്റ്റൈനബിൾ ടെക്നോളജീസ്, കമ്പ്യൂേട്ടഷണൽ ആൻഡ് ഡാറ്റാ സയൻസസ് വിഷയങ്ങളിലോ മറ്റ് ഇൻറർഡിസിപ്ലിനറി മേഖലകളിലും ഗവേഷണപഠനാവസരമുണ്ട്
യോഗ്യത: സെക്കൻഡ് ക്ലാസിൽ കുറയാത്ത ബി.ഇ/ബി.ടെക്, നാലു വർഷത്തെ ബി.എഡ്; എം.ബി.ബി.എസ്/എം.ഡി; എം.ഇ/എം.ടെക്, എം. ആർക്/എം. ഫാം, എം.വി.എസ്.സി.െഎ സയൻസ് മാസ്റ്റേഴ്സ് ഡിഗ്രി; ഇക്കണോമിക്സ്/ ജിയോഗ്രഫി, സോഷ്യൽ വർക്/ ൈസക്കോളജി/ മാനേജ്മെൻറ് / േകാമേഴ്സ്/ ഒാപറേഷൻ റിസർച് / കമ്പ്യൂട്ടർ സയൻസ് ആൻഡ്ആപ്ലിക്കേഷൻ എന്നിവയിൽ മാസ്റ്റേഴ്സ് ഡിഗ്രി മുതലായ യോഗ്യതക്ക് പുറമെ പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ/ നെറ്റ്-ജെ.ആർ.എഫ് യോഗ്യതയും നേടിയിട്ടുള്ളവരാകണം അപേക്ഷകർ. വിശദമായ യോഗ്യതാമാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്.
എം.ടെക് -എയ്റോസ്പേസ്, കെമിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻസ്ട്രുമെേൻറഷൻ, മെക്കാനിക്കൽ, മെറ്റീരിയൽസ്, മൈക്രോ ഇലക്ട്രോണിക് സിസ്റ്റംസ്, സിഗ്നൽ പ്രോസസിങ്, സിസ്റ്റംസ് എൻജിനീയറിങ്, ട്രാൻസ്പോർേട്ടഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ എൻജിനീയറിങ്, ൈക്ലമറ്റ് സയൻസ്, കമ്പ്യൂേട്ടഷണൽ ഡാറ്റാ സയൻസ്, എർത്ത് സയൻസ്, ഇലക്ട്രോണിക്സ് സിസ്റ്റംസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ, കമ്യൂണിക്കേഷൻ, നെറ്റ് വർക്സ്, നാനോസയൻസ് ആൻഡ് എൻജിനീയറിങ്.
യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ്/ ടെക്നോളജി ബ്രാഞ്ചിൽ / ഡിസിപ്ലിനിൽ സെക്കൻഡ് ക്ലാസിൽ കുറയാത്ത ബാച്ചിലേഴ്സ് ഡിഗ്രിയും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും വേണം.
എം.ഡെസ് -പ്രോഡക്ട് ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്. യോഗ്യത -സെക്കൻഡ് ക്ലാസിൽ കുറയാത്ത ബി.ഇ/ബി.ടെക്/ബി.ആർക് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ്, സീഡ് സ്കോറും വേണം.
മാസ്റ്റർ ഒാഫ് മാനേജ്െമൻറ് (M. Mgt). യോഗ്യത -ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ അല്ലെങ്കിൽ ക്യാറ്റ് 2017 സ്കോർ/ ജി.എം.എ.ടി സ്കോറും ഉണ്ടായിരിക്കണം. അപേക്ഷകരുടെ ഷോർട്ട്ലിസ്റ്റ് തയാറാക്കി ഗ്രൂപ്പ് ചർച്ചയും ഇൻറർവ്യൂവും നടത്തിയാണ് സെലക്ഷൻ.
ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി -ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്. യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ വിഷയതിൽ ഫസ്റ്റ്ക്ലാസ് ബാച്ചിലേഴ്സ് ഡിഗ്രിയും JAM/ JEST -2018 സ്കോറും വേണം.
പിഎച്ച്.ഡി എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാം -വിശദവിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
അപേക്ഷാഫീസ് 800 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് 400 രൂപ. ഇ.ആർ.പിക്ക് 2000 രൂപ. മേൽപറഞ്ഞ എല്ലാ പ്രോഗ്രാമുകളുടെയും വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ രീതിയും അപേക്ഷിക്കേണ്ട രീതിയുമൊക്കെ www.iisc.ac.in/ admissions ൽ ലഭിക്കുന്നതാണ്. ഇവിടെ പഠിച്ചിറങ്ങുന്നവർക്ക് മികച്ച േപ്ലസ്മെൻറ് സഹായവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.