അമേത്തിയിലെ (യു.പി) ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി 2023 ആഗസ്റ്റ് 17ന് ആരംഭിക്കുന്ന കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ) കോഴ്സിലേക്കുള്ള ഓൺലൈൻ പ്രവേശനപരീക്ഷ മേയ് 14ന് ഞായറാഴ്ച ദേശീയതലത്തിൽ നടത്തും. നാല് ബാച്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://igrua.gov.inൽ ലഭിക്കും. ഓൺലൈനായി ഏപ്രിൽ 23വരെ അപേക്ഷിക്കാം. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിൻ കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. ആകെ 120 സീറ്റുകളാണുള്ളത്. കോഴ്സ് കാലാവധി 24 മാസം.
യോഗ്യത: ഇംഗ്ലീഷ്, മാത് സ്, ഫിസിക്സ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. SC/ST/EWS/OBC നോൺക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്ക് 45 ശതമാനം മാർക്ക് മതി. 158 സെ.മീറ്ററിൽ കുറയാതെ ഉയരമുണ്ടാകണം. അവിവാഹിതരായിരിക്കണം. 17 വയസ്സ് തികഞ്ഞിരിക്കണം. ഓൺലൈൻ പരീക്ഷയിൽ ജനറൽ ഇംഗ്ലീഷ്, മാത് സ്, ഫിസിക്സ്, റീസണിങ്, കറന്റ് അഫയേഴ്സ് എന്നിവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. ടെസ്റ്റിൽ യോഗ്യത നേടുന്നവരെ ഇന്റർവ്യൂ, പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തിയാണ് സെലക്ഷൻ. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രം.. അന്വേഷണങ്ങൾക്ക് helpdesk. exam@igrua.gov.in എന്ന മെയിലിലും +91 (11) 24615370, 24655796, 8840537568.
നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് 2023 ഏപ്രിൽ 23ന് ദേശീയതലത്തിൽ നടത്തുന്ന ഡി.എൻ.ബി പോസ്റ്റ് ഡോക്ടറൽ കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയിൽ (DNB- PDCET) പങ്കെടുക്കുന്നതിന് മാർച്ച് 30വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനം ഇൻഫർമേഷൻ ബുള്ളറ്റിൻ https://natboard.edu.inൽ. പരീക്ഷാഫലം മേയ് 22ന് പ്രസിദ്ധപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.