പറവൂർ: മഹാത്മ ഗാന്ധി സർവകലാശാലയുടെ കീഴിൽ 2010 ൽ പ്രവർത്തനമാരംഭിച്ച പുത്തൻവേലിക്കര ഐ.എച്ച്.ആർ.ഡി കോളജിെൻറ ഭാവി തുലാസിൽ. ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും കോളജിന് സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഉണ്ടാക്കാൻ പഞ്ചായത്ത് അധികൃതർക്ക് കഴിയാത്തതാണ് പ്രശ്നം. കോളജ് തുടങ്ങിയ കാലം മുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ അഫിലിയേഷൻ പുതുക്കി നൽകില്ലെന്ന് പലതവണ സർവകലാശാല മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നത്.
2011 മാർച്ച് മൂന്നിന് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ശിലാസ്ഥാപനം നിശ്ചയിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാൽ അന്നത്തെ മന്ത്രിയായിരുന്ന എസ്. ശർമക്ക് ശിലാസ്ഥാപനം നിർവഹിക്കാനായില്ല. മൂന്ന് കോഴ്സുകളിൽ 140 വിദ്യാർഥികളുമായി ഇരുനില വാടക കെട്ടിടത്തിൽ കോളജ് പ്രവർത്തനമാരംഭിച്ചു. നിലവിൽ ഇളന്തിക്കരയിലെ വ്യാപാര സമുച്ചയത്തിലെ രണ്ടു നിലകളിൽ ഒമ്പത് ബാച്ചുകളിലായി 215 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.യു.ഡി.എഫ് പഞ്ചായത്ത് ഭരിക്കുമ്പോൾ ചൗക്കക്കടവിൽ 2.10 ഏക്കർ സ്ഥലം കോളജിന് വിട്ടുകൊടുക്കാൻ തീരുമാനമെടുത്തു. വി.ഡി. സതീശൻ എം.എൽ.എ കെട്ടിട നിർമാണത്തിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തു. ചതുപ്പുനിലമാണ് കോളജിനായി കണ്ടെത്തിയതെന്ന് ആരോപിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് തീരുമാനത്തെ എതിർത്തു. സ്ഥലം പുഴ പുറമ്പോക്കിൽപ്പെട്ടതാണെന്ന് പറഞ്ഞ് റവന്യൂ വകുപ്പും തടസ്സവാദമുന്നയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണസമിതി വിഷമ വൃത്തത്തിലായി.
2016ൽ സർവകലാശാല അഫിലിയേഷൻ റദ്ദാക്കുമെന്ന് കാണിച്ച് നോട്ടീസ് അയച്ചു. സൗകര്യങ്ങൾ ഒരുക്കാമെന്ന ജനപ്രതിനിധികളുടെ ഉറപ്പിൽ തീരുമാനം മാറ്റി. 2019 ൽ സർവകലാശാല വീണ്ടും പിടിമുറുക്കി. കോളജ് നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ രക്ഷിതാവായ ഇ.കെ. അനിരുദ്ധൻ പഞ്ചായത്ത് ഓഫിസിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ഒറ്റയാൾ പ്രതിഷേധം നടത്തി.ഇതിനിടെ, സ്വകാര്യ സ്ഥാപനം ഇളന്തിക്കരയിൽ 50 സെൻറ് സ്ഥലം കോളജിന് വിട്ടുനൽകാൻ മുന്നോട്ടുവന്നു. സ്ഥാപനവുമായി സർവകലാശാല കരാറിൽ ഏർപ്പെടുന്ന ഘട്ടത്തിൽ ചിലർ എതിർപ്പുമായി രംഗത്തുവന്നു. പഞ്ചായത്ത് ഭരണത്തിൽ വന്ന എൽ.ഡി.എഫ് മാനാഞ്ചേരിക്കുന്നിലെ പഞ്ചായത്തിെൻറ സ്ഥലത്ത് നിന്ന് 50 സെൻറ് കോളജിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചു.
ഇതിന് സർക്കാർ അംഗീകാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ജനുവരി മുതൽ ബന്ധപ്പെട്ട ഫയൽ ചുവപ്പുനാടയിലാണ്. റവന്യൂ വകുപ്പാണ് വീണ്ടും ഉടക്കിയിരിക്കുന്നത്.പഞ്ചായത്തിെൻറ അധീനതയിലുള്ള മാനാഞ്ചേരിക്കുന്നിലെ രണ്ടര ഏക്കർ വരുന്ന സ്ഥലം 1962 ൽ പഞ്ചായത്ത് ഓഫിസ് നിർമാണത്തിനായി റവന്യൂ വകുപ്പ് കൈമാറിയതാണ്. ഇതിെൻറ രേഖകളൊന്നും ഇപ്പോൾ പഞ്ചായത്തിെൻറ കൈവശമില്ല. ഈ സ്ഥലത്ത് ഹെൽത്ത് സെൻററും അംഗൻവാടിയും മൃഗാശുപത്രിയും വാട്ടർ ടാങ്കും കെ.എസ്.ഇ.ബി ഓഫിസുമെല്ലാം പ്രവർത്തിക്കുന്നുണ്ട്. ഇത് അറിയാമായിരിന്നിട്ടും കോളജിെൻറ പേരിൽ പല പഴികളും കേട്ട യു.ഡി.എഫ് തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. ഇനി കനിയേണ്ടത് സർക്കാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.