ഐ.ഐ.ടികളിൽ ബി.ടെക്, ബി.എസ്, ബി.ആർക്, ഡ്യൂവെൽ ഡിഗ്രി ബി.ടെക്, എം.ടെക്, ബി.എഡ്-എം.എഡ്, ഇന്റഗ്രേറ്റഡ് എം.ടെക്/എം.എസ്സി പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള യോഗ്യത നിർണയ പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2022 ജൂലൈ മൂന്ന് ഞായറാഴ്ച ദേശീയതലത്തിൽ നടക്കും. രണ്ടു പേപ്പറുകളാണുള്ളത്. പേപ്പർ ഒന്ന് രാവിലെ 9 മുതൽ 12 മണി വരെയും പേപ്പർ രണ്ട് ഉച്ചക്കു ശേഷം 2.30 മുതൽ 5.30 വരെയുമാണ്. രണ്ടു പേപ്പറുകളും നിർബന്ധമായും അഭിമുഖീകരിക്കണം. ഐ.ഐ.ടി ബോംബെയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
ജെ.ഇ.ഇ അഡ്വാൻസ്ഡ് വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും https://jeeadv.ac.inൽ. പാലക്കാട് ഉൾപ്പെടെ ഇന്ത്യയൊട്ടാകെ 23 ഐ.ഐ.ടികളിലേക്കാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനത്തിൽ പ്രവേശനം.
ജെ.ഇ.ഇ മെയിൻ 2022ൽ ബി.ഇ/ബി.ടെക് പേപ്പറിൽ ഉയർന്ന റാങ്ക് നേടിയ രണ്ടര ലക്ഷം പേർക്കാണ് ജെ.ഇ.ഇ അഡ്വാൻസിൽ പങ്കെടുക്കാവുന്നത്. 1997 ഒക്ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവരാകണം. SC/ST/PWD വിഭാഗങ്ങൾക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്. രജിസ്ട്രേഷൻ പോർട്ടൽ https://jeeadv.ac.inൽ ജൂൺ എട്ടിന് സജ്ജമാകും.
രജിസ്ട്രേഷൻ ഫീസ് 2800 രൂപ. വനിതകൾ/SC/ST/PWD വിഭാഗങ്ങളിൽ പെടുന്നവർക്ക് 1400 രൂപ മതി. ജൂൺ എട്ടു മുതൽ 14 വൈകീട്ട് 5 മണി വരെ നിർദേശാനുസരണം ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അഡ്മിറ്റ് കാർഡ് ജൂൺ 27 -ജൂലൈ 3 വരെ ഡൗൺലോഡ് ചെയ്യാം. ആലപ്പുഴ, കണ്ണൂർ, കാസർകോഡ്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ പരീക്ഷാ കേന്ദ്രങ്ങളാണ്. പരീക്ഷാഫലം ജൂലൈ 18ന്. ബി.ആർക് പ്രവേശനത്തിന് ആർക്കിടെക്ചർ അഭിരുചി പരീക്ഷ പാസാകണം. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അഭിരുചി പരീക്ഷയിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ജൂലൈ 18, 19 തീയതികളിൽ നടത്തും. അഭിരുചി പരീക്ഷ ജൂലൈ 21ന് രാവിലെ 9-12 മണി വരെ. ഫലം ജൂലൈ 24ന്. വിജ്ഞാപനം https://jeeadv.ac.inൽ •ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 8 മുതൽ 14 വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.