ന്യൂഡൽഹി: രാജ്യത്തെ ഐ.ഐ.ടികൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻജിനീയറിങ് പ്രവേശനത്തിനുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ പരീക്ഷയുടെ ഒന്നാം സെഷൻ ബുധനാഴ്ച ആരംഭിക്കും. ബി.ആർക്, ബി.പ്ലാനിങ് പ്രവേശനത്തിനുള്ള പരീക്ഷയാണ് ഇന്ന് നടക്കുക. ബി.ഇ/ബി.ടെക് കോഴ്സുകൾക്കുള്ള പരീക്ഷ ജനുവരി 27 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കും.
ഇന്നത്തെ പരീക്ഷക്ക് അഡ്മിറ്റ് കാർഡ് ലഭിച്ചവർ നിർദിഷ്ട പരീക്ഷാ കേന്ദ്രത്തിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ എൻ.ടി.എ പുറത്തിറക്കി. പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ടിങ് സമയത്തിന് അരമണിക്കൂർ മുമ്പെങ്കിലും ഹാജരാകണം. മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാളിൽ കൊണ്ടുപോകാനാവില്ല. പ്രമേഹ രോഗികൾക്ക് ഗുളിക, പഴങ്ങൾ എന്നിവ കൊണ്ടുവരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.