ന്യൂഡൽഹി: എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ മെയിൻ സെഷൻ 1 (ജനുവരി എഡിഷൻ) ഫലം പ്രഖ്യാപിച്ചു. 20 വിദ്യാർഥികൾ ‘പെർഫെക്ട് 100’ നേടിയതായി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഇവരെല്ലാം ആൺകുട്ടികളാണ്. ജനറൽ വിഭാഗത്തിൽ 14 പേരും ഒ.ബി.സിയിൽ നാലും എസ്.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽ ഓരോരുത്തരും വീതമാണ് ഏറ്റവും മികച്ച വിജയം നേടിയത്.
സൂക്ഷ്മ പരിശോധനക്കുവേണ്ടി 50 പേരുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. jeemain.nta.nic.in എന്ന സൈറ്റിൽ ആപ്ലിക്കേഷൻ നമ്പർ നൽകി ഫലം അറിയാം. ജനുവരി എഡിഷനിൽ അഞ്ച് ചോദ്യങ്ങൾ ഒഴിവാക്കിയാണ് ഫലം പ്രഖ്യാപിച്ചത്. 8.6 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്.
ഏപ്രിൽ 6, 8, 10, 11,12 തീയതികളിൽ നടക്കുന്ന സെഷൻ രണ്ടിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. മാർച്ച് ഏഴുവരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ jeemain.nta.nic.in വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.