ജെ.ഇ.ഇ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ജോയിൻറ്​ എൻട്രൻസ്​ പരീക്ഷയു​െട ഫലം പ്രഖ്യാപിച്ചു. je emain.nic.in എന്ന ഒൗദ്യോഗിക വെബ്​സൈറ്റിലൂടെ ഫലം അറിയാം. പരീക്ഷാ ഫലം ശതമാനക്കണക്കിലും ലഭ്യമാണ്​.

ഇൗ വർഷം 15 വിദ ്യാർഥികൾ 100 ശതമാനം മാർക്ക്​ വാങ്ങി പരീക്ഷ വിജയിച്ചിട്ടുണ്ട്​. 100 ശതമാനം മാർക്ക്​ വാങ്ങിയവരിൽ മൂന്നു പേർ മഹാരാഷ്​ട്രക്കാരാണ്​. സംസ്​ഥാനതലത്തിൽ ഉന്നത വിജയം നേടിയവരുടെ പട്ടികയും ​നാഷണൽ ടെസ്​റ്റിങ്​ ഏജൻസി പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

jeemain.nic.in എന്ന വെബ്​സൈറ്റിൽ കയറി രജിസ്​ട്രേഷൻ നമ്പറും റോൾ നമ്പറും നൽകി പരീക്ഷാ ഫലം അറിയാം. ജനുവരി എട്ടിന്​ തുടങ്ങിയ പരീക്ഷ 12നാണ്​ അവസാനിച്ചത്​. നേരത്തെ തീരുമാനിച്ചതിനേക്കൾ 11 ദിവസം മുമ്പാണ്​ ഫലം പ്രഖ്യാപിച്ചത്​.

Tags:    
News Summary - JEE Result Declared - Education News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.