കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ബംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച് (കൽപിത സർവകലാശാല) 2023-24 വർഷത്തെ ഇനി പറയുന്ന മിഡ്-ഇയർ റിസർച് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
കെമിസ്ട്രി ആൻഡ് ഫിസിക്സ് ഓഫ് മെറ്റീരിയൽസ് യൂനിറ്റ് (cpmu), എൻജിനീയറിങ് മെക്കാനിക്സ് യൂനിറ്റ് (EMU), മോളിക്യുലർ ബയോളജി ആൻഡ് ജനിറ്റിക്സ് യൂനിറ്റ് (MBGU), ന്യൂ കെമിസ്ട്രി യൂനിറ്റ് (NCU), ന്യൂറോ സയൻസ് യൂനിറ്റ് (NSU), തിയറിറ്റിക്കൽ സയൻസസ് യൂനിറ്റ് (TSU) എന്നിവിടങ്ങളിലായി പി.എച്ച്.ഡി/എം.എസ് (എൻജിനീയറിങ്)/എം.എസ് റിസർച് പ്രോഗ്രാമുകളിലാണ് പഠനാവസരം. യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ MSC/ME/MTech അല്ലെങ്കിൽ മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ BE/BTech അല്ലെങ്കിൽ MBBS/MD പ്രാബല്യത്തിലുള്ള ഗേറ്റ്/ജെസ്റ്റ്/ജിപാറ്റ്/യു.ജി.സി-ജെ.ആർ.എഫ്/CSIR-NET-JRF/ICMR-JRF/INSPIRE-JRF യോഗ്യതയുണ്ടാകണം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://jncasr.ac.in/admission/degree programmesൽ ലഭിക്കും. അപേക്ഷാഫീസ് 500 രൂപ. അപേക്ഷ ഓൺലൈനായി നവംബർ 14 വരെ സമർപ്പിക്കാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.