കോഴിക്കോട്: അവസരങ്ങളുടെ കലവറയാണ് വിദ്യാഭ്യാസ മേഖല. പേക്ഷ, അവസരങ്ങളെക്കുറിച്ച് അറിയണമെന്നു മാത്രം. പ്ലസ് ടുവിനുശേഷം ഏതെങ്കിലും ബിരുദ കോഴ്സ് തിരഞ്ഞെടുക്കുന്നവരാണ് ഒട്ടുമിക്ക വിദ്യാർഥികളും രക്ഷിതാക്കളും. പലപ്പോഴും കോഴ്സും കോളജും തിരഞ്ഞെടുക്കുന്നതിൽ വരുന്ന ചെറിയ വീഴ്ചകൾ വിദ്യാർഥികളുടെ ഭാവിതന്നെ അവതാളത്തിലാക്കാറുണ്ട്.
പഠനത്തോടൊപ്പം വിദ്യാർഥികളുടെ അഭിരുചി വർധിപ്പിക്കാനോ തൊഴിൽപരമായി പ്രാപ്തരാക്കാനോ രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രദ്ധിക്കാറില്ല. മാധ്യമത്തിെൻറ ആതിഥേയത്വത്തിൽ മൈക്രോടെക് സംഘടിപ്പിക്കുന്ന വെബിനാർ വിദ്യാർഥികൾക്കും രക്ഷിക്കൾക്കും പ്ലസ് ടുവിനുശേഷം തിരഞ്ഞെടുക്കാവുന്ന മികച്ച കോഴ്സുകൾ പരിചയപ്പെടുത്തുന്നു.
പഠനത്തോടൊപ്പം Aviation, Logistics, ACCA, Artificial Intelligence, Civil Service, Digital Marketing തുടങ്ങിയ ഏറ്റവും ജോലിസാധ്യതയുള്ള കോഴ്സുകൾ ലഭ്യമാകുന്ന സ്ഥാപനങ്ങളും അവയിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളും പരിചയപ്പെടുത്തുന്നു. മൂന്നു വർഷംകൊണ്ട് വെറുമൊരു ബിരുദത്തിന് പകരം മികച്ച പ്രഫഷനൽ ബിരുദവും ജോലിയും നേടാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ട മാർഗനിർദേശങ്ങൾ വെബിനാറിൽ വിദഗ്ധർ പങ്കുെവക്കും.
വെബിനാർ: നവംബർ 01 ഞായർ
സമയം: 4.00 pm (ഇന്ത്യ)
രജിസ്റ്റർ ചെയ്യാൻ:
madhyamam.com/eduwebinar
ഫോൺ: +91 8590626586
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.