കണ്ണൂർ സർവകലാശാലയിൽ അസി. പ്രഫസർ നിയമനം

കണ്ണൂർ: സർവകലാശാലയുടെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജിയിൽ അസി. പ്രഫസർ തസ്തികയിലേക്ക് നിയമനത്തിന് പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ വെള്ളിയാഴ്ച രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസിൽ എം.എസ്.സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ഫോൺ: 9447458499.

ടോക്കൺ രജിസ്ട്രേഷന് അപേക്ഷിക്കാം

രണ്ടാംവർഷ ബിരുദ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത് മൂന്നാം വർഷ ട്യൂഷൻ ഫീസ് അടക്കുകയും എന്നാൽ, മൂന്നാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതുമായ 2017, 2018, 2019 അഡ്മിഷൻ വിദൂരവിദ്യാഭ്യാസ വിദ്യാർഥികൾക്ക് മാർച്ച് 2022 പരീക്ഷക്ക് ടോക്കൺ രജിസ്ട്രേഷൻ അനുവദിച്ച് തുടർന്ന് വരുന്ന മൂന്നാം വർഷ പരീക്ഷ എഴുതാൻ അവസരം. കോവിഡ് കാരണം മൂന്നാം വർഷ ട്യൂഷൻ ഫീസ് ഒടുക്കാൻ കഴിയാത്ത മേൽവിഭാഗത്തിലെ അർഹരായ വിദ്യാർഥികൾക്കും ട്യൂഷൻ ഫീസടച്ച് ടോക്കൺ രജിസ്ട്രേഷൻ അനുവദിക്കും.

ഹാൾടിക്കറ്റ്

സെപ്റ്റംബർ 30ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ന്യൂജനറേഷൻ ബിരുദ (റെഗുലർ), നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

30ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ (റെഗുലർ), ഏപ്രിൽ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം ഹാൾടിക്കറ്റിൽ നിർദേശിച്ച സെന്ററുകളിൽ ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ സർക്കാർ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് പരീക്ഷസമയം കൈവശം കരുതേണ്ടതാണ്.

Tags:    
News Summary - Kannur University Asst. Appointment of Professor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.