തിരുവനന്തപുരം: കീം 2024 എൻജിനീയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് ഫീസ് അടച്ച അപേക്ഷകർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കാൻ അവസരം. ആർക്കിടെക്ചർ (ബി.ആർക്) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ (NATA) നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ എൻ.ടി.എ നടത്തുന്ന നീറ്റ് യു.ജി 2024 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. ഫീസ് അടച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് ഏപ്രിൽ 23ന് രാവിലെ 10 മുതൽ 24ന് വൈകീട്ട് നാലു വരെ www.cee.kerala.gov.in ൽ സൗകര്യമുണ്ട്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.