തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ 22 ശതമാനത്തിലും 75 ശതമാനത്തിലേറെ പരാജയം. സാങ്കേതിക സർവകലാശാല ഫൈനൽ ബി.ടെക് പരീക്ഷഫലം വന്നപ്പോഴാണ് ഒട്ടേറെ കോളജുകൾ മോശം അക്കാദമിക നിലവാരത്തിലാണെന്ന കണക്ക് പുറത്തുവന്നത്.
സർവകലാശാലക്ക് കീഴിലുള്ള 128 കോളജുകളിൽ 26 എണ്ണത്തിലും വിജയശതമാനം 25 ശതമാനത്തിൽ താഴെയാണ്. ആറ് കോളജുകളുടെ വിജയം 10 ശതമാനത്തിൽ താഴെ. ഒരു കോളജിൽ സമ്പൂർണ പരാജയമാണ്.
ഒമ്പത് കോളജുകളുടെ വിജയം 15 ശതമാനത്തിൽ താഴെയും 17 കോളജുകൾ 20 ശതമാനത്തിൽ താഴെയുമാണ്. 36 കോളജുകളിലെ വിജയം 30 ശതമാനത്തിൽ താഴെയാണ്. 56 കോളജുകളുടെ വിജയം 40 ശതമാനത്തിൽ താഴെയും 77 കോളജുകൾ 50 ശതമാനത്തിൽ താഴെയും വിജയമുള്ളവയാണ്.
സർവകലാശാലയിൽ ഈ വർഷത്തെ മൊത്തം വിജയശതമാനം 53.03 ശതമാനമാണ്. 51 കോളജുകൾ 50 ശതമാനത്തിനു മുകളിൽ വിജയം നേടി. 24 കോളജുകൾക്ക് 60 ശതമാനത്തിനു മുകളിൽ വിജയം നേടാനായി. 15 കോളജുകൾക്ക് 70 ശതമാനത്തിനു മുകളിലും രണ്ട് കോളജുകൾക്ക് 80 ശതമാനത്തിന് മുകളിലും വിജയമുണ്ട്.
കഴിഞ്ഞ വർഷം ഏഴ് കോളജുകൾക്കാണ് 80 ശതമാനത്തിനു മുകളിൽ ജയമുണ്ടായിരുന്നത്. 14 കോളജുകൾക്ക് 70 ശതമാനത്തിനു മുകളിലും 26 കോളജുകൾക്ക് 60 ശതമാനത്തിനും മുകളിൽ ജയമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.