കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലെ ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റി 2017 ജൂൈല ബാച്ചിലേക്കുള്ള ലാറ്ററൽ എൻട്രി ബി.ടെക് -മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഒാഷ്യൻ എൻജിനീയറിങ്, ബി.എസ്സി നോട്ടിക്കൽ സയൻസ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. http://www.imu.edu.in/ എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി ജൂലൈ ഒന്നുവരെ അപേക്ഷ സമർപ്പിക്കാം. ഇൗ കോഴ്സുകളുടെ രണ്ടാം വർഷത്തേക്കാണ് പ്രവേശനം. കോഴ്സുകൾക്ക് ഒാരോ വർഷവും രണ്ടേകാൽ ലക്ഷം രൂപ വീതമാണ് ഫീസ്.
പ്രവേശന യോഗ്യത: ലാറ്ററൽ എൻട്രി/ രണ്ടാംവർഷ ബി.ടെക് മറൈൻ എൻജിനീയറിങ് പ്രവേശനത്തിന് മറൈൻ എൻജിനീയറിങ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ത്രിവത്സര അംഗീകൃത എൻജിനീയറിങ് ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. 10 അല്ലെങ്കിൽ 12ാം ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെയുണ്ടായിരിക്കണം. പ്രായം 18-26 വയസ്സ്. പട്ടികജാതി/ വർഗക്കാർക്ക് യോഗ്യതപരീക്ഷയിൽ അഞ്ച് ശതമാനം മാർക്ക് ഇളവുണ്ട്. മാത്രമല്ല, ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവും ലഭിക്കും. ഫിസിക്കൽ ഫിറ്റ്നസും നല്ല കാഴ്ചശക്തിയും അപേക്ഷകർക്കുണ്ടായിരിക്കണം.
രണ്ടാംവർഷ ബി.ടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഒാഷ്യൻ എൻജിനീയറിങ് (ലാറ്ററൽ എൻട്രി) പ്രവേശനത്തിന് 60 ശതമാനം മാർക്കിൽ കുറയാതെ മെക്കാനിക്കൽ/ സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര അംഗീകൃത ഡിപ്ലോമ നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. ഗോവയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഷിപ് ബിൽഡിങ് ടെക്നോളജിയിൽനിന്ന് നാലുവർഷത്തെ ഷിപ് ബിൽഡിങ് എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ചെന്നൈ എ.എം.ഇ.ടി യൂനിവേഴ്സിറ്റിയിൽനിന്ന് നേവൽ ആർക്കിടെക്ചർ ആൻഡ് ഒാഫ്ഷോർ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ 60 ശതമാനം മാർക്കിൽകുറയാതെ കരസ്ഥമാക്കിയിട്ടുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
10/ 12 ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെ ഉണ്ടാകണം.
പ്രായം: 18-26 വയസ്സ്. പട്ടികജാതി/ വർഗക്കാർക്ക് യോഗ്യതപരീക്ഷയിൽ അഞ്ച് ശതമാനം മാർക്കിളവും ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവും അനുവദിച്ചിട്ടുണ്ട്.
രണ്ടാംവർഷ ലാറ്ററൽ എൻട്രി ബി.എസ്സി നോട്ടിക്കൽ സയൻസ് പ്രവേശനത്തിന് 60 ശതമാനം മാർക്കിൽ കുറയാതെ ഒരു വർഷത്തെ നോട്ടിക്കൽ സയൻസ് ഡിപ്ലോമ നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.10/ 12 ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം. പ്രായം 18-26 വയസ്സ്. പട്ടികജാതി/ വർഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് നൽകിയിട്ടുണ്ട്. ഫിസിക്കൽ ഫിറ്റ്നസും നല്ല കാഴ്ചശക്തിയും ഉണ്ടായിരിക്കണം.
െഎ.എം.യു കാമ്പസുകളും സീറ്റുകളും
ലാറ്ററൽ എൻട്രി ബി.ടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഒാഷ്യൻ എൻജിനീയറിങ് കോഴ്സ് വാഴ്സിറ്റിയുടെ കൊച്ചി, വിശാഖപട്ടണം കാമ്പസുകളിലാണ് ലഭ്യമായിട്ടുള്ളത്. ഇവിടെ 25 സീറ്റുകളാണ് ലാറ്ററൽ എൻട്രിക്കുള്ളത്.
ലാറ്ററൽ എൻട്രി ബി.ടെക് മറൈൻ എൻജിനീയറിങ് കോഴ്സിൽ െഎ.എം.യു കൊൽക്കത്ത കാമ്പസിൽ 36 സീറ്റുകളും മുംബൈ കാമ്പസിൽ 11 സീറ്റുകളും ഉണ്ട്. ആകെ 47 പേർക്ക് പ്രവേശനം ലഭിക്കും.
ലാറ്ററൽ എൻട്രി ബി.എസ്സി നോട്ടിക്കൽ സയൻസിന് െഎ.എം.യു ചെന്നൈ കാമ്പസിൽ 30 സീറ്റുകളും കൊച്ചി കാമ്പസിൽ 15 സീറ്റുകളും മുംബൈ കാമ്പസിൽ 34 സീറ്റുകളും ഉണ്ട്. ആകെ 79 പേർക്കാണ് പ്രവേശനം. ഇൗ കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് മികച്ച തൊഴിൽ സാധ്യതകളാണുള്ളത്.
െഎ.എം.യു ലാറ്ററൽ എൻട്രി ബി.ടെക്, ബി.എസ്സി പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.imu.edu.in എന്ന വെബ്സൈറ്റിലും വാഴ്സിറ്റിയുടെ ഇനി പറയുന്ന കാമ്പസുകളിലും ലഭ്യമാണ്.
- െഎ.എം.യു ചെന്നൈ കാമ്പസ്: ഫോൺ 044-24530343/345. ഇ-മെയിൽ: director.chennai@imu.ac.in
- െഎ.എം.യു കൊച്ചി കാമ്പസ്: േഫാൺ 0484-2989402/2118542. ഇ-മെയിൽ: director.kochi@imu.ac.in
- െഎ.എം.യു കൊൽക്കത്ത കാമ്പസ്: ഫോൺ 033-24014673/76&78. ഇ-മെയിൽ: director.kolkata@imu.ac.in
- െഎ.എം.യു മുംബൈ കാമ്പസ്: ഫോൺ 022-27703876/27701935. ഇ-മെയിൽ: director.mumbai@imu.ac.in
- െഎ.എം.യു വിശാഖപട്ടണം കാമ്പസ്: േഫാൺ 0891-2578360/2578364. ഇ-മെയിൽ: director.vizag@imu.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.