സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (പ്രശാന്ത് നഗർ, ഉള്ളൂർ, തിരുവനന്തപുരം 695011) സാമ്പത്തിക ശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണ പഠനത്തിനും അവസരമൊരുക്കുന്നു. വിശദാംശങ്ങൾ ചുവടെ:
* എം.എ അപ്ലൈഡ് ഇക്കണോമിക്സ്, രണ്ടു വർഷത്തെ ഫുൾടൈം കോഴ്സ്. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് മാർക്ക് നിബന്ധനയില്ല.
നാല് സെമസ്റ്ററുകളായുള്ള കോഴ്സിൽ 8000 രൂപയാണ് സെമസ്റ്റർ ട്യൂഷൻ ഫീസ്. എസ്.സി-എസ്.ടി വിദ്യാർഥികൾക്ക് 2000 രൂപ മതി. രണ്ടര ലക്ഷം രൂപക്ക് താഴെ വാർഷിക കുടുംബ വരുമാനമുള്ള ഭിന്നശേഷിക്കാർക്കും സെമസ്റ്റർ ട്യൂഷൻ ഫീസ് 2000 രൂപയാണ്.
* പിഎച്ച്.ഡി ഇക്കണോമിക്സ്: യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. OBC-NCL/SC/ST/ഭിന്നശേഷി വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി. ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി, ന്യൂഡൽഹിയാണ് ബിരുദങ്ങൾ സമ്മാനിക്കുന്നത്.
പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www. cds.edu/admission-2023ൽ. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ നാലിന് ദേശീയതലത്തിൽ പ്രവേശന പരീക്ഷ നടത്തും. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ന്യൂഡൽഹി, കൊൽക്കത്ത, ഗുവാഹതി, പുണെ പരീക്ഷാകേന്ദ്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.