ദോഹ: ഖത്തറിൽ ഏഴുമുതൽ 12 വരെയുള്ള ക്ലാസുകളിലെ നിരവധി വിദ്യാർഥികൾ ഉയർന്ന ഗണിതശാസ്ത്ര ഉത്കണ്ഠ അനുഭവിക്കുന്നവരാണെന്ന് ഖത്തർ യൂനിവേഴ്സിറ്റി പഠനം. ഖത്തർ യൂനിവേഴ്സിറ്റി റിസർച്ച് മാഗസിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച “'Math anxiety' dominant in one in five students in Qatar” തലക്കെട്ടിലുള്ള പഠനത്തിന്റെ ഭാഗമായി ആദ്യ ഉപപദ്ധതിയിൽ ഏകദേശം 12000ലധികം വിദ്യാർഥികളെയാണ് പഠനവിധേയമാക്കിയത്. കോളജ് ഓഫ് എജുക്കേഷനിലെ സൈകോളജിക്കൽ സയൻസ് വിഭാഗം പ്രഫസർ അഹ്മദ് അബ്ദുറഹ്മാൻ അൽ ഇമാദിയാണ് പഠനത്തിന് നേതൃത്വം നൽകിയത്.
നാഷനൽ പ്രയോറിറ്റീസ് റിസർച് പ്രോഗ്രാം–ക്ലസ്റ്റർ (എൻ.പി.സി–ആർ) വഴി ഖത്തർ നാഷനൽ റിസർച് ഫണ്ട് ധനസഹായം നൽകുന്ന മൾട്ടി ഡിസിപ്ലിനറി പ്രോജക്ടിൽ ഗണിത, ശാസ്ത്ര, സൈകോളജി, എൻജിനീയറിങ് വിദഗ്ധരുമായി ചേർന്നാണ് ഡോ. അൽ ഇമാദി പ്രവർത്തിക്കുന്നത്. ഖത്തറിലെ വിവിധ സർക്കാർ സ്കൂളുകളിലെ ഗ്രേഡ് ഏഴുമുതൽ 12 വരെയുള്ള 12000 വിദ്യാർഥികളിൽ നടത്തിയ എപ്പിഡെമിയോളജിക്കൽ പഠനത്തിൽ, അഞ്ചിലൊന്ന് വിദ്യാർഥിക്ക് ഉയർന്ന തലത്തിലുള്ള ഗണിത ഉത്കണ്ഠയുള്ളതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതലും വിദ്യാർഥിനികളിലാണ് ഈ ഉത്കണ്ഠ കാണപ്പെടുന്നതെന്നാണ് പഠനത്തിൽ തെളിഞ്ഞത്.
വിദ്യാർഥികളുടെ ലിംഗഭേദം കണക്കിലെടുക്കാതെതന്നെ സയൻസ് വിദ്യാർഥികളേക്കാൾ ആർട്സ് വിഭാഗത്തിലുള്ള ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഗണിത, ശാസ്ത്ര വിഷയങ്ങളിലെ ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.