തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനായി പ്രവേശന പരീക്ഷ കമീഷണർ ജൂൺ 30ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT-2024 സെഷൻ-2) പ്രവേശനപരീക്ഷയുടെ താൽക്കാലിക ഫലം, അപേക്ഷകൻ ഓൺലൈൻ പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരം എന്നിവ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
KMAT-2024 Candidate Portal ലെ tScore ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫലം പരിശോധിക്കാം. പരാതികൾ ceekinfo.cee@kerala.gov.in മുഖേന 14നകം അറിയിക്കണം. വിശദ വിജ്ഞാപനത്തിന് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 04712525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.