മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) 2024-26 വർഷത്തെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ, എം.ബി.എ (ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്) എം.ബി.എ (സസ്റ്റൈനബിലിറ്റി മാനേജ്മെന്റ്) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫീസ് 2000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 1000 രൂപ മതി.
യോഗ്യത: 50 ശതമാനം മാർക്കിൽ/തത്തുല്യ CGPAയിൽ കുറയാതെ ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 45 ശതമാനം മാർക്ക് മതി. അവസാനവർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം.
എം.ബി.എ (ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്) പ്രോഗ്രാം പ്രവേശനത്തിന് ഏതെങ്കിലും ബ്രാഞ്ചിൽ മുഴുവൻ സമയ ബി.ഇ/ബി.ടെക് 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവർക്കും എം.എസ് സി (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) അഞ്ചുവർഷത്തെ ഡ്യുവൽ ഡിഗ്രി (മാത്സ് ആൻഡ് കമ്പ്യൂട്ടിങ്) ബി.എസ്/ബി.ടെക് (ഇക്കണോമിക്സ്) (നാലു വർഷം) 50 ശതമാനം മാർക്കിൽ കുറയാതെ പാസായവർക്കും അപേക്ഷിക്കാം.
അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് യോഗ്യതപരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iimmumbai.ac.in/admission-2024ൽ ലഭിക്കും. നിർദേശാനുസരണം ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം.
ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും. ഐ.ഐ.എം കാറ്റ്-2023 സ്കോർ, വ്യക്തിഗത അഭിമുഖം, അക്കാദമിക മികവ്, വർക്ക് എക്സ്പീരിയൻസ് മുതലായവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. രണ്ടുവർഷത്തെ എം.ബി.എ കോഴ്സിന് മൊത്തം ഫീസ് 21 ലക്ഷം രൂപയാണ്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.