നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (എൻ.െഎ.ടി) കോഴിക്കോട് 2019-21 വർഷം നടത ്തുന്ന രണ്ടു വർഷത്തെ ഫുൾടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഒാഫ് മാനേ ജ്മെൻറ് സ്റ്റഡീസാണ് കോഴ്സ് നടത്തുന്നത്. ആകെ 60 സീറ്റുകളുണ്ട്.
എം.ബി.എക്ക് ഡ ്യൂവൽ സ്പെഷലൈസേഷനിൽ പഠനാവസരമുണ്ട്. ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിങ്, ഒ ാപറേഷൻസ്, സിസ്റ്റംസ് എന്നിവ സ്പെഷലൈസേഷനുകളാണ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ മൊത്തം 60 ശതമാനം മാർക്കിൽ (6.5 സി.ജി.പി.എ) കുറയാതെ ഫുൾടൈം ബിരുദവും പ്രാബല്യത്തിലുള്ള െഎ.െഎ.എം കാറ്റ് സ്കോറും ഉണ്ടായിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ബിരുദത്തിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്. 2019ൽ അവസാന വർഷ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അപേക്ഷാഫീസ് 1000 രൂപ. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് 500 രൂപ. ഡയറക്ടർ, എൻ.െഎ.ടി കാലിക്കറ്റിന് കോഴിക്കോട് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് നൽകാം. അപേക്ഷ ഒാൺലൈനായി www.nitc.ac.in അല്ലെങ്കിൽ www.soms.nitc.ac.inൽ സമർപ്പിക്കാം. ഒാൺലൈൻ അപേക്ഷ/ഡാറ്റാ ഷീറ്റിെൻറ പ്രിൻറൗട്ട് എടുത്ത് ബന്ധപ്പെട്ട രേഖകൾ/ഡിഡി സഹിതം മാർച്ച് 11നകം ലഭിക്കത്തക്കവിധം Chairperson (PG Admissions), National Institute of Technology Calicut, Kozhikode 673601 എന്ന വിലാസത്തിൽ അയക്കണം.
‘കാറ്റ്’ സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തി തെരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.