തിരുവനന്തപുരം: മെഡിക്കൽ/ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിച്ച സംവരണത്തിന് അർഹരായവരുടെ കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു.
www.cee.kerala.gov.in ലെ KEAM 2020 Candidate Portalൽ ലിസ്റ്റ് ലഭ്യമാണ്. മെഡിക്കൽ/ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ ഇപ്പോഴും നേറ്റിവിറ്റി സംബന്ധമായ അപാകതകൾ നിലനിൽക്കുന്നെങ്കിൽ അവ പരിഹരിക്കുന്നതിന് അടുത്ത എട്ടിന് ഉച്ചക്ക് രണ്ടുവരെ സമയം അനുവദിക്കുന്നതാണ്.
നിശ്ചിത സമയത്തിനകം ഈ രേഖകളിലെ അപാകതകൾ പരിഹരിക്കേണ്ടതാണ്. എൻ.ആർ.ഐ കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.