തിരുവനന്തപുരം: മെഡിക്കൽ അഖിലേന്ത്യാ ക്വോട്ട പ്രവേശനത്തിനുള്ള ഷെഡ്യൂൾ പുതുക്കി. ഇ തുപ്രകാരം ജൂൺ 27ന് നടത്താനിരുന്ന ആദ്യ അലോട്ട്മെൻറ് ജൂലൈ ഒന്നിലേക്ക് നീട്ടി. ജൂലൈ ഒന്നുമുതൽ ആറുവരെ കോളജുകളിൽ പ്രവേശനം നേടാം. രണ്ടാം റൗണ്ട് അലോട്ട്മെൻറിനായുള്ള രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ജൂൈല ഒമ്പത് മുതൽ 11ന് വൈകീട്ട് അഞ്ചുവരെ നടത്താം. 11ന് ഉച്ചക്ക് 12 വരെ ഫീസടയ്ക്കാം. 12ന് വൈകീട്ട് മൂന്നുവരെ ചോയ്സ് ലോക്കിങ് നടത്താം. ജൂലൈ 15ന് രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. നേരത്തേ രണ്ടാം അലോട്ട്മെൻറ് നിശ്ചയിച്ചിരുന്നത് ജൂലൈ 12 ആയിരുന്നു. 15 മുതൽ 22 വരെ കോളജുകളിൽ പ്രവേശനം നേടാം.
അഖിലേന്ത്യാ ക്വോട്ടയിൽ ഒഴിവുവരുന്ന സീറ്റുകൾ ജൂലൈ 23ന് സംസ്ഥാനങ്ങൾക്ക് കൈമാറും. ഇൗ സീറ്റുകൾ പിന്നീട് സംസ്ഥാനതല പ്രവേശന നടപടികളിൽ ഉൾപ്പെടുത്തി നികത്തും. സെൻട്രൽ യൂനിവേഴ്സിറ്റി/ കൽപിത സർവകലാശാല, ഇ.എസ്.െഎ എന്നിവക്ക് കീഴിലെ മെഡിക്കൽ കോളജുകളിൽ രണ്ട് റൗണ്ട് അലോട്ട്മെൻറിലൂടെ നികത്താത്ത സീറ്റുകൾ മോപ് അപ് റൗണ്ടിലൂടെ നികത്തും. ഇതിനായുള്ള ചോയ്സ് ഫില്ലിങ് ആഗസ്റ്റ് 13 മുതൽ 15ന് വൈകീട്ട് അഞ്ചുവരെ നടത്താം. 16ന് ഉച്ചക്ക് രണ്ടുവരെ ഫീസടയ്ക്കാം. ചോയ്സ് ലോക്കിങ്ങിന് ആഗസ്റ്റ് 16ന് വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. 18ന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 20 മുതൽ 26 വരെ കോളജുകളിൽ പ്രവേശനം നേടാം. ഇതിനുശേഷം ഒഴിവുള്ള സീറ്റുകൾ മോപ് കൗൺസലിങ്ങിനായി ആഗസ്റ്റ് 27ന് കൽപിത/ കേന്ദ്രസർവകലാശാല/ ഇ.എസ്.െഎ മെഡിക്കൽ കോളജുകൾക്ക് കൈമാറും. വിശദവിവരങ്ങൾക്ക് : www.mcc.nic.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.