റിയാദ്: മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അന്തർദേശീയ ജനപ്രിയ ലക്ഷ്യസ്ഥാനമായി മാറുന്ന മലേഷ്യയിലെ മണിപ്പാൽ യൂനിവേഴ്സിറ്റി കോളജ് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ എം.ബി.ബി.എസ് ഉൾപ്പടെയുള്ള കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ടൂർ സംഘടിപ്പിക്കുന്നു.
എം.ബി.ബി.എസ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ എന്നീ കോഴ്സുകൾക്ക് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സ്ഥാപനമാണ് മണിപ്പാൽ കോളജ്. ഇന്ന് മലേഷ്യയിലെ ആരോഗ്യ ശുശ്രൂഷാരംഗത്ത് ഏറ്റവും കൂടുതൽ ഡോക്ടർമാരെ സംഭാവന ചെയ്യുന്ന മെഡിക്കൽ കോളജ് ആണെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും റിയാദ്, ഖോബാർ/ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന അഡ്മിഷൻ ടൂർ പരിപാടിയിൽ വെച്ച് ഇൻറർനാഷനൽ അഡ്മിഷൻ ഡയറക്ടർ അസ്ഗർ ഹുസൈനെ നേരിൽ കാണാനും ചർച്ച നടത്താനും കഴിയും. എം.ബി.ബി.എസ്, ബി.എസ്.സി ഫിസിയോതെറാപ്പി, ബി.എസ്.സി ഒക്യുപേഷണൽ തെറാപ്പി, ബി.എസ്.സി സൈക്കോളജി എന്നീ കോഴ്സുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്. യോഗ്യരായ വിദ്യാർഥികൾക്ക് സ്പോട്ടിൽ അഡ്മിഷൻ നൽകും. ഓരോ കോഴ്സിെൻറയും വിശദാംശങ്ങൾ ആഴത്തിൽ മനസിലാക്കാനുള്ള സെഷനും ടൂറിലുണ്ട്. മലേഷ്യയിലേക്കുള്ള വിസ, താമസസൗകര്യം, വിദ്യാർഥി ജീവിതം എന്നിവയെ കുറിച്ചും കൂടിക്കാഴ്ചയിൽ മാർഗനിർദേശം നൽകും.
-റിയാദ്: ജൂൺ 20ന് മലസിലെ ഹോട്ടൽ വാർവിക്
-ദമ്മാം/ഖോബാർ: ജൂൺ 21, 22 തീയതികളിൽ ഹോട്ടൽ നാവിറ്റി വാർവിക്
-ജിദ്ദ: ജൂൺ 23, 24 തീയതികളിൽ ഹോട്ടൽ വാർവിക്
കൂടുതൽ വിവരങ്ങൾക്ക് 06-2896662 എന്ന മണിപ്പാൽ യൂനിവേഴ്സിറ്റി കോളജ് ഓഫീസ് നമ്പറിലോ international.marketing@manipal.edu.my എന്ന മെയിലിലോ ബന്ധപ്പെടാം. www.manipal.edu.my എന്ന സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.