കോട്ടയം: എം.ജി സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിെൻറ ഒന്നാം ഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഇത്തവണ അലോട്ട്മെൻറ് പ്രക്രിയ പൂർണമായി ഓൺലൈനിലാണ്. അപേക്ഷകർ അലോട്ട്മെൻറ് സ്റ്റാറ്റസ് പരിശോധിക്കാൻ മുമ്പ്് ലഭിച്ച ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ക്യാപ്പ് വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം.
തുടർന്ന് ഫീസ് അടച്ച് ഉചിതമായ പ്രവേശനം (സ്ഥിര/താൽക്കാലികപ്രവേശനം) തെരഞ്ഞെടുക്കണം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് സ്ഥിരപ്രവേശനം മാത്രമേ തെരഞ്ഞെടുക്കാനാകൂ. എന്നാൽ, മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനം തെരഞ്ഞെടുക്കാം. ഇതിനു ശേഷം ലഭ്യമാവുന്ന അലോട്ട്മെൻറ് മെമ്മോ ഡൗൺലോഡ് ചെയ്ത് ഒപ്പിട്ട് പിന്നീട് സർവകലാശാല നിഷ്കർഷിക്കുന്ന സമയത്ത് കോളജുകളിൽ സമർപ്പിക്കണം. തുടർന്ന് അലോട്ട്മെൻറ് ലഭിച്ച കോളജുമായി ഫോണിൽ ബന്ധപ്പെട്ട് കോളജ് നിഷ്കർഷിക്കുന്ന ഓൺലൈൻ രീതിയിൽ ഫീസടച്ച്് പ്രവേശനം 'കൺഫേം' ചെയ്യണം.
സ്ഥിരപ്രവേശം ലഭിക്കുന്നവർ മാത്രമേ കോളജുകളിൽ ഫീസടയ്ക്കേണ്ടതുള്ളൂ. എന്നാൽ, എല്ലാ അപേക്ഷകരും പ്രവേശനം കൺഫേം ചെയ്യുന്നതിനായി കോളജുകൾ പ്രവേശനത്തിനായി നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടണം.
കോളജുകളുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ ക്യാപ്പ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. സ്ഥിരപ്രവേശം തെരഞ്ഞെടുത്തവർ പ്രവേശന സമയത്ത് ടി.സി, കോണ്ടാക്ട് സർട്ടിഫിക്കറ്റ്, ഒപ്പ് രേഖപ്പെടുത്തിയ അലോട്ട്മെൻറ് മെമ്മോ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് കോളജ് നിർദേശിക്കുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. പ്രവേശനം നേടി 15 ദിവസത്തിനകം ടി.സി, കോണ്ടാക്ട് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ കോളജുകളിൽ തപാൽമാർഗമോ മറ്റ് മാർഗങ്ങളിലോ സമർപ്പിക്കണം. ഒന്നാം അലോട്ട്മെൻറ് ലഭിച്ചവർക്ക് സെപ്റ്റംബർ 17 വരെ കോളജ് തലത്തിൽ പ്രവേശനം 'കൺഫേം' ചെയ്യാം.
സെപ്റ്റംബർ 17നു ശേഷം നിശ്ചിത സർവകലാശാല ഫീസടച്ച് കോളജുകളുമായി ബന്ധപ്പെട്ട് സ്ഥിര/താൽക്കാലിക പ്രവേശനം കൺഫേം ചെയ്യാത്തവരുടെ അലോട്ട്മെൻറ് റദ്ദാക്കും. അലോട്ട്മെൻറ് ലഭിച്ചവർ കോളജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. കോളജുകളിൽ പ്രവേശനം കൺഫേം ചെയ്തവർ ക്യാപ് വെബ്സൈറ്റിൽ സെപ്റ്റംബർ 17നു മുമ്പ് ലോഗിൻ ചെയ്ത് കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.
കോളജുകൾ പ്രവേശനം കൺഫേം ചെയ്തതിെൻറ തെളിവാണ് കൺഫർമേഷൻ സ്ലിപ് എന്നതിനാൽ ഇത് നിശ്ചിത സമയത്ത് പരിശോധിച്ച് പ്രവേശനം ഉറപ്പാക്കാൻ അപേക്ഷകൻ ശ്രദ്ധിക്കണം. നിശ്ചിത തീയതിക്കു ശേഷം ഇതു സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതല്ല. ഓപ്ഷനുകൾ പുനക്രമീകരിക്കാനും ഒഴിവാക്കാനും സെപ്്റ്റംബർ 18, 19 തീയതികളിൽ സൗകര്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.