തിരുവനന്തപുരം: കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസിൽ (ഇംഹാൻസ്) സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി വിഷയങ്ങളിൽ എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് www.lbscentre.kerala.gov.in. ഫോൺ: 0471 2560361, 2560362, 2560363, 2560364, 2560365
തിരുവനന്തപുരം: തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in.
തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ വിവിധ ഉൽപന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കമാകും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് 10ന് പത്തനംതിട്ടയിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
തിരുവനന്തപുരം: കേരള നിയമസഭയുടെ കേരള ലജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ വാചാ പരീക്ഷ 10, 11 തീയതികളിൽ നടക്കും. വിവരങ്ങൾക്ക്: www.niyamasabha.org.
തിരുവനന്തപുരം: എഫ്.ഡി.ജി.ടി പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/fdgt ൽ അലോട്ട്മെന്റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.