മലപ്പുറം: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് 2023 ജനുവരിയിൽ സംഘടിപ്പിക്കുന്ന ദേശീയ കലാഉത്സവിലേക്ക് സംസ്ഥാന പ്രതിഭകളെ കണ്ടെത്താനുള്ള സംസ്ഥാനതല മത്സരം ശനിയാഴ്ച മലപ്പുറത്ത് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം, ഗവ. ഗേൾസ്, ബോയ്സ് ഹയർ സെക്കൻഡറി സ്കൂളുകൾ, ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ 10 വേദികളിലാണ് മത്സരം. സമഗ്ര ശിക്ഷ കേരളമാണ് (എസ്.എസ്.കെ) പരിപാടിയുടെ സംഘാടകർ. 10 ഇനങ്ങളിൽ ആൺ-പെൺ വിഭാഗങ്ങളിലായി 280 പേർ മത്സരിക്കും. ശാസ്ത്രീയ-നാടോടി നൃത്തം, നാടകം, ശാസ്ത്രീയ-പരമ്പരാഗത-ഉപകരണ സംഗീതം, തദ്ദേശീയ കളിയുപകരണ നിർമാണം, ചിത്രരചന എന്നിവയിലാണ് മത്സരം. സ്കൂൾ, ബി.ആർ.സി, ജില്ലതലങ്ങളിൽ വിജയികളായവരാണ് മാറ്റുരക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.