ന്യൂഡൽഹി: മെഡിക്കൽ കോളജ് പ്രവേശനത്തിനുള്ള നീറ്റ് യു.ജി 2024 അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡ് തയാറായതായി ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) അറിയിച്ചു. exams.nta.ac.in,neet.ntaonline.in എന്നീ സൈറ്റുകളിൽ നിന്ന് വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
അപേക്ഷ നമ്പർ, ജനനതീയതി എന്നിവ നൽകി വേണം ഡൗൺലോഡ് ചെയ്യാൻ. പ്രയാസം നേരിടുന്നവർക്ക് 011-40759000 എന്ന നമ്പറിലോ neet@nta.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. മേയ് അഞ്ചിന് രണ്ടുമുതൽ 5.20 വരെയാണ് മെഡിക്കൽ പ്രവേശന പരീക്ഷ. 557 നഗരങ്ങളിലെ കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷക്ക് 23.81 ലക്ഷത്തിലേറെ അപേക്ഷകരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.