നീറ്റ് യു.ജി: അപേക്ഷയിലെ തെറ്റുകൾ തിരുത്താം

ന്യൂ​ഡ​ൽ​ഹി: മേ​യ് അ​ഞ്ചി​ന് ന​ട​ക്കു​ന്ന നീ​റ്റ്-​യു.​ജി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്താ​ൻ അ​വ​സ​രം. മാ​ർ​ച്ച് 18 മു​ത​ൽ 20ന് ​രാ​ത്രി 11.50 വ​രെ exams.nta.ac.in/NEET എ​ന്ന സൈ​റ്റി​ൽ ഇ​തി​ന് അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് എ​ൻ.​ടി.​എ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ വി​ലാ​സം ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഫീ​ൽ​ഡു​ക​ളി​ലും തി​രു​ത്ത​ലു​ക​ൾ ന​ട​ത്താം. അ​പ്‌​ലോ​ഡ് ചെ​യ്ത രേ​ഖ​ക​ൾ ഭേ​ദ​ഗ​തി​ചെ​യ്യാം. ആ​ധാ​ർ റീ-​ഓ​ത​ൻ​റി​ക്കേ​ഷ​ൻ ന​ട​ത്താ​നും അ​വ​സ​ര​മു​ണ്ട്. ലിം​ഗം,വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി സ്റ്റാ​റ്റ​സ് എ​ന്നി​വ​യി​ൽ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ൾ​വ​ഴി അ​പേ​ക്ഷ​ഫീ​സി​ൽ വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന പ​ക്ഷം, ബാ​ധ​ക​മാ​യ അ​ധി​ക ഫീ​സ് അ​ട​ക്ക​ണം. മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ഇ​നി ഒ​ര​വ​സ​രം ന​ൽ​കു​ന്ന​ത​ല്ല.

അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ശ​നി​യാ​ഴ്ച അ​വ​സാ​നി​ച്ചു. മേ​യ് അ​ഞ്ചി​നാ​ണ് എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ജൂ​ൺ 14ന് ​ഫ​ലം വ​രും.

എം.​എ​സ്.​സി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, കോ​ഴി​ക്കോ​ട്ടെ, സ്വാ​ശ്ര​യ കോ​ള​ജാ​യ മിം​സ് കോ​ള​ജ് ഓ​ഫ് അ​ൈ​പ്ല​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ലും ന​ട​ത്തു​ന്ന എം.​എ​സ്.​സി (എം.​എ​ൽ.​ടി) കോ​ഴ്‌​സി​ലെ മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് മാ​ർ​ച്ച് 30 വ​രെ അ​പേ​ക്ഷി​ക്കാം. പ്രോ​സ്‌​പെ​ക്ട​സ് www.lbscentre.kerala.gov.in ൽ. ​ഈ വെ​ബ്​​സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​ൻ മു​ഖേ​ന​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ ഫീ​സ് പൊ​തു​വി​ഭാ​ഗ​ം 1200 രൂ​പ​യും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് 600 രൂ​പ​യു​ം. പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത്. ഫോൺ: 04712560363, 364.

സൗജന്യ നവയുഗ കോഴ്സുകളുമായി അസാപ്

ക​ള​മ​ശ്ശേ​രി: അ​ഡീ​ഷ​ന​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാം കേ​ര​ള​യും (അ​സാ​പ്) ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പും സം​യു​ക്ത​മാ​യി ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കാ​യി സൗ​ജ​ന്യ ന​വ​യു​ഗ കോ​ഴ്സു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ ബി.​പി.​എ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്കും എ.​എ​ൽ വി​ഭാ​ഗ​ത്തി​ൽ വാ​ർ​ഷി​ക വ​രു​മാ​നം എ​ട്ടു​ല​ക്ഷ​ത്തി​ൽ താ​ഴെ​യു​മു​ള്ള​വ​ർ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം. ഹാ​ൻ​ഡ്‌​സ് ഓ​ൺ ട്രെ​യി​നി​ങ് ഇ​ൻ ബ​യോ മെ​ഡി​ക്ക​ൽ എ​ക്വി​പ്മെ​ന്‍റ്, കോ​ഴ്സി​ലേ​ക്കാ​ണ് ക​ള​മ​ശ്ശേ​രി അ​സാ​പ് ക​മ്യൂ​ണി​റ്റി സ്‌​കി​ൽ പാ​ർ​ക്കി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ അ​ഭി​മു​ഖ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തെ​ര​ഞ്ഞെ​ടു​പ്പ്. മു​സ്​​ലിം, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ തൊ​ഴി​ൽ അ​ന്വേ​ഷ​ക​രെ 60: 40 എ​ന്ന അ​നു​പാ​ത​ത്തി​ലാ​കും തെ​ര​ഞ്ഞെ​ടു​ക്കു​ക. വി​വ​ര​ങ്ങ​ൾ​ക്ക്​: www.asapkerala.gov.in സ​ന്ദ​ർ​ശി​ക്കു​ക​യോ 9778598336 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം. അ​വ​സാ​ന തീ​യ​തി: മാ​ർ​ച്ച് 26. https://forms.gle/bnYctUSDMhMMyuh38 എ​ന്ന ലി​ങ്ക്​ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 

Tags:    
News Summary - NEET UG: Errors in application can be corrected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.