മലപ്പുറത്ത് മൂന്ന് കോളേജുകളിൽ ആറു പി.ജി. കോഴ്സുകൾ അനുവദിച്ചു

തിരുവനന്തപുരം: മലപ്പുറത്ത് മൂന്ന് കോളേജുകളിൽ ആറു പി.ജി. കോഴ്സുകൾ അനുവദിച്ച്​ ഉത്തരവായി. ഉന്നത വിദ്യാഭ്യാസ വകുപ്പ്​ മന്ത്രിയാണ്​ ഇക്കാര്യം അറിയിച്ചത്​. പെരിന്തൽമണ്ണ പി.റ്റി.എം ഗവ. കോളജ്​, കൊണ്ടോട്ടി ഗവ. കോളജ്​, മലപ്പുറം ഗവ. കോളജ്​ എന്നിവടങ്ങിൽ രണ്ടു വീതം പി.ജി കോഴ്​സുകൾക്കാണ്​ അനുമതി നൽകിയിരിക്കുന്നത്​.

ഉന്നത വിദ്യാഭ്യാസ വകുപ്പ്​ ചുമതല ഏറ്റെടുത്തതിനു ശേഷം മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിൽ മലപ്പുറം, പെരിന്തൽമണ്ണ, കൊണ്ടോട്ടി ഗവ: കോളേജുകളിൽ രണ്ടു വീതം പി.ജി കോഴ്സുകൾ പുതുതായി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. അതി​​െൻറ നടപടിക്രമങ്ങൾ പൂർത്തിയാക്കി സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ച കാര്യം അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന്​ മന്ത്രി വ്യക്തമാക്കി.

2018-19 അദ്ധ്യായന വർഷം തന്നെ കോഴ്സുകൾ തുടങ്ങുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - New P G Courses allowed in Malappuram Colleges- Education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.