തിരുവനന്തപുരം: എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്ക് മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് വെബ്സൈറ്റിൽ (www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു. ഇത് സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോളജുകളിലേക്ക് പ്രവേശന പരീക്ഷ കമീഷണർ നടത്തുന്ന അവസാന അലോട്ട്മെൻറ് ആയിരിക്കും.
അലോട്ട്മെൻറ് ലഭിച്ചവർ 15ന് വൈകീട്ട് നാലിന് മുമ്പ് കോളജിൽ പ്രവേശനം നേടണം. അലോട്ട്മെൻറ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുക്കണം. മെമ്മോയിൽ കാണിച്ച ഫീസ് (ബാധകമെങ്കിൽ) 15ന് വൈകീട്ട് നാലിനകം ഓൺലൈൻ പേയ്മെൻറായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഒടുക്കിയശേഷമായിരിക്കണം പ്രവേശനം നേടേണ്ടത്.
അലോട്ട്മെൻറ് ലഭിച്ചവർക്ക് അവരുടെ ഹോം പേജിലെ 'Data Sheet' മെനുവിൽ ക്ലിക്ക് ചെയ്ത് ഡാറ്റ ഷീറ്റ് ഡൗൺലോഡ് ചെയ്യണം. പ്രവേശനം നേടുന്ന സമയം ഡാറ്റാ ഷീറ്റും അലോട്ട്മെൻറ് മെമ്മോയും മറ്റ് രേഖകളും സഹിതം കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാകണം. പ്രവേശനം നേടേണ്ട തീയതിയും സമയവും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.