ചാത്തമംഗലം: വിശ്വേശ്വരയ്യ പിഎച്ച്.ഡി സ്കീമിന് കീഴിലെ വിവിധ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് എൻ.ഐ.ടി കാലിക്കറ്റ് അഡ്മിഷൻ നടത്തുന്നു. മുഴുവൻ സമയ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനമാണിത്.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലായി നാല് ഒഴിവുകളാണ് 2023-24 വർഷം നിലവിലുള്ളത്. വിശ്വേശ്വരയ്യ പിഎച്ച്.ഡി സ്കീമിന് കീഴിൽ വരുന്ന ഇലക്ട്രോണിക്സ്, ഐ.ടി സംബന്ധമായ ഗവേഷണം നടത്താൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് 2023 ഒക്ടോബർ നാലിന് രാവിലെ ഒമ്പതിന് കോഴിക്കോട് എൻ.ഐ.ടിയിൽ നടക്കുന്ന സെലക്ഷനിൽ പങ്കെടുക്കാം.
അതത് ഡിപ്പാർട്മെന്റുകളിൽവെച്ചാണ് വാക്-ഇൻ സെലക്ഷൻ നടക്കുക. എഴുത്തുപരീക്ഷയുടെയും സാങ്കേതിക അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് സന്ദർശിക്കുകയോ (www. https://nitc.ac.in/noticeboard/admissions) പ്രഫ. എ.വി. ബാബുവുമായി (0495- 2286119) ബന്ധപ്പെടുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾ http://phd.digitalindiacorporation.in/ എന്ന വെബ്സൈറ്റിൽ..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.