തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ പാരാമെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് കേരളത്തിൽ രജിസ്ട്രേഷൻ നൽകാത്തത് നൂറുകണക്കിന് ഉദ്യോഗാർഥികളെ പ്രതിസന്ധിയിലാക്കി. പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സും ബിരുദ കോഴ്സായ ബി.എസ്സി അലൈഡ് ഹെൽത്ത് സയൻസും പാസായവർക്കാണ് കേരള രജിസ്ട്രേഷൻ ലഭിക്കാത്തത്. 2004 മുതൽ കോഴ്സ് കഴിഞ്ഞിറങ്ങിയവരാണ് ബുദ്ധിമുട്ടുന്നത്.
അതത് സംസ്ഥാന സർക്കാറുകൾ അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും കേരളത്തിൽ അംഗീകാരമില്ലാത്തതിനാൽ പി.എസ്.സിയിലോ സർക്കാർ സംവിധാനങ്ങളിലെ താൽക്കാലിക ജോലിേക്കാ അപേക്ഷിക്കാൻ കഴിയില്ല. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എം.ബി.ബി.എസും നഴ്സിങ്ങും പാസായവർക്ക് അംഗീകാരം നൽകുന്ന അധികൃതർ തങ്ങളോട് വിവേചനം കാണിക്കുകയാണെന്ന് ഇവർ പറയുന്നു.
കേരളത്തിൽ മതിയായ സീറ്റോ പഠന സൗകര്യമോ ഇല്ലാത്തതിനാലാണ് മറ്റ് സംസ്ഥാനങ്ങളിലെ കോഴ്സുകളെ ആശ്രയിക്കേണ്ടി വന്നത്. എന്നാൽ, കേരളത്തിൽ പഠിക്കാതെ ഇതര സംസ്ഥാനങ്ങളിലേക്ക് പോയതെന്തിനെന്നാണ് അധികൃതർ ചോദിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളജിൽ ഏഴു വർഷമായി ജോലി ചെയ്തു വന്നയാൾക്ക് രജിസ്ട്രേഷൻ ഇല്ലാത്തതിെൻറ പേരിൽ ജോലി നഷ്ടമായി. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ഒരു വർഷത്തേക്ക് ജോലി ലഭിച്ചയാളിനാണ് മൂന്നു മാസത്തെ സേവനത്തിന് ശേഷം ജോലി പോയത്. പഠനവായ്പയെടുത്ത് കോഴ്സ് പൂർത്തിയാക്കിയ പലരും ബാങ്കുകളുടെ ജപ്തി ഭീഷണിയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.